മലപ്പുറത്ത് നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം: താനൂര്‍ പൊലീസ് മുംബൈയിലെത്തി

പെണ്‍കുട്ടികള്‍ പോയ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വിശദമായ പരിശോധനകളാണ്നടത്തുന്നത്.
Tanur police arrive in Mumbai in connection with missing girls from Malappuram

മലപ്പുറത്ത് നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം: താനൂര്‍ പൊലീസ് മുംബൈയിലെത്തി

Updated on

മുംബൈ. മലപ്പുറം താനൂരില്‍ നിന്ന് പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് താനൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുംബൈയിലെത്തി. കൂടുതല്‍ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇവര്‍ മുംബൈയിലെത്തിയത്. പെണ്‍കുട്ടികള്‍ മുടി മുറിച്ച സിഎസ്എംടിയിലെ സലൂണിലെത്തി ജീവനക്കാരില്‍ നിന്നും സ്ഥാപനത്തിന്‍റെ ഉടമയില്‍നിന്നും മൊഴിയെടുത്തു.

പെണ്‍കുട്ടികള്‍ പോയ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വിശദമായ പരിശോധനകളാണ്നടത്തുന്നത്. പെണ്‍കുട്ടികള്‍ നാടുവിട്ടതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും പൊലീസിന് വ്യക്തത വന്നിട്ടില്ല. പെണ്‍കുട്ടികളില്‍ നിന്ന് എടുത്ത മൊഴികളിലോ പ്രതിയായ അക്ബര്‍ റമീഹിനെ ചോദ്യം ചെയ്തതില്‍ നിന്നോ ദുരൂഹതയുടെ ചുരളഴിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഇതിനിടെ പെണ്‍കുട്ടികള്‍ എത്തിയ സലൂണിനെതിരെ ചിലര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈയിലെത്തി താനൂര്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുന്നത്.

മാര്‍ച്ച് അഞ്ചിനാണ് താനൂര്‍ ദേവദാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുംബൈയിലെ ലോണോവാലയില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഇവരെയും വിശദമായി ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ക്ക് വഴി പറഞ്ഞ് കൊടുത്ത യുവാവില്‍ നിന്നും പൊലീസ് കാര്യങ്ങള്‍ ആരാഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com