താരാബായി ഷിന്‍ഡെ ചെസ് ടൂര്‍ണമെന്‍റ് രണ്ടിന്

400-ലധികം രജിസ്‌ട്രേഷനുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്
Tarabai Shinde Chess Tournament

താരാബായി ഷിന്‍ഡെ ചെസ് ടൂര്‍ണമെന്റ് രണ്ടിന്

Updated on

മുംബൈ: ആറാമത് തരാബായി ഷിന്‍ഡെ ചെസ് ടൂര്‍ണമെന്‍റ് നവംബര്‍ 2ന് ചെമ്പൂരിലെ ഗ്രാന്‍ഡ് നളന്ദ ഹാളില്‍ നടക്കും. ഇന്‍റർനാഷണല്‍ മാസ്റ്റര്‍ ശ്രീജിത് പോളും ഫിഡെ മാസ്റ്റര്‍ മിഥില്‍ അജ്ഗാവണ്‍കരും ഉള്‍പ്പെടെയുള്ള പ്രശസ്ത കളിക്കാര്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. 400-ലധികം രജിസ്‌ട്രേഷനുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ഇതില്‍ 200-ലധികം റേറ്റഡ് കളിക്കാരാണ്.

2000-ല്‍ മുകളിലുള്ള റേറ്റുള്ള അഞ്ച് കളിക്കാര്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനാല്‍ മത്സരം അതീവ കഠിനമായിരിക്കുമെന്ന് സംഘാടകര്‍ പറയുന്നു.

സ്ത്രീകളും പെണ്‍കുട്ടികളും കൂടുതല്‍ പങ്കാളിത്തം വഹിക്കുന്നതിനായി ടൂര്‍ണമെന്‍റിൽ പ്രത്യേക സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

റാബലെ, താനെ, മുംബൈ മേഖലകളിലെ പിന്നോക്ക കുട്ടികള്‍ക്കായി ചെസ്സ് വികസനത്തിനായി പ്രവര്‍ത്തിക്കുന്ന അഞ്ജനിബായ് ചെസ് അക്കാദമിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com