തരംഗ് ഇവന്‍റ്സ് & പ്രൊഡക്ഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

ഉദ്ഘാടനം നിര്‍വഹിച്ചത് ശ്രീകുമാരന്‍ തമ്പി

Tarang Events & Productions begins operations

തരംഗ് ഇവന്‍റ്സ് & പ്രൊഡക്ഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

Updated on

നവിമുംബൈ: നവിമുംബയില്‍ കലാസാംസ്‌കാരിക രംഗത്ത് പുതിയൊരു അധ്യായം കുറിച്ച് തരംഗ് ഇവന്‍റ്സ് & പ്രൊഡക്ഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. കവി, ഗാനരചയിതാവ്, സംവിധായകന്‍, നിര്‍മാതാവ്, സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ബഹുമുഖ പ്രതിഭ ശ്രീകുമാരന്‍ തമ്പി തിരികൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

ഉദ്ഘാടന വേദിയില്‍ ശ്രീകുമാരന്‍ തമ്പിയുടെ അനശ്വര ഗാനങ്ങളെ ആസ്പദമാക്കി 'രാഗതരംഗം' എന്ന പേരില്‍ ഒരുക്കിയ വ്യത്യസ്തമായ സംഗീതനിശ ശ്രദ്ധേയമായി. മലയാള സംഗീതത്തിന്റെ സുവര്‍ണകാലം ഓര്‍മ്മിപ്പിച്ച ഈ പരിപാടി പ്രേക്ഷകര്‍ക്ക് ഹൃദയസ്പര്‍ശിയായ അനുഭവമായി. സമ്മേളനത്തില്‍ ലൈഫ് ടൈം അച്ചീവ്‌മെന്‍റ അവാര്‍ഡ് നല്‍കി ശ്രീകുമാരന്‍ തമ്പിയെ ആദരിച്ചു. പുരസ്‌കാരം നവിമുംബൈ ഇവി ഗ്രൂപ്പ് സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ഈ.വി. തോമസ് സമ്മാനിച്ചു.

നവിമുംബയിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ലൈജി വര്‍ഗീസ്, കോമളന്‍, അനില്‍ പ്രകാശ്, പി.ഡി. ജയപ്രകാശ്, മനോജ് മാളവിക എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ പി.ആര്‍. സഞ്ജയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

logo
Metro Vaartha
www.metrovaartha.com