തര്‍ദേവ്- നാഗ്പാഡ-മുംബൈ സെന്‍ട്രല്‍ മേല്‍പ്പാലം തുറന്നു

മേല്‍പ്പാലത്തിന്‍റെ ആകെ നീളം 333 മീറ്ററാണ്
Tardev Nagpada Mumbai Central flyover opened

തര്‍ദേവ്- നാഗ്പാഡ-മുംബൈ സെന്‍ട്രല്‍ മേല്‍പ്പാലം തുറന്നു

Updated on

മുംബൈ: തര്‍ദേവ്- നാഗ്പാഡ-മുംബൈ സെന്‍ട്രല്‍ മേല്‍പ്പാലം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഉദ്ഘാടനം ചെയ്തു. മുംബൈ സെന്‍ട്രലിലെ 130 വര്‍ഷം പഴക്കമുള്ള പഴയ മേല്‍പ്പാലം പൊളിച്ച് മാറ്റിയാണ് പുതിയത് നിര്‍മിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി തടസപ്പെട്ടിരുന്ന കിഴക്ക്-പടിഞ്ഞാറന്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും ജഹാംഗീര്‍ ബൊമന്‍ ബെഹ്റാം റോഡ് (മുന്‍ ബെല്ലാസിസ് റോഡ്), ഡോ. ദാദാസാഹിബ് ഭദ്കാംകര്‍ മാര്‍ഗ് (ഗ്രാന്‍റ് റോഡ്), മഹാലക്ഷ്മി സ്റ്റേഷന്‍ പാലം എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പുതിയ മേല്‍പ്പാലം സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

മേല്‍പ്പാലത്തിന്‍റെ ആകെ നീളം 333 മീറ്ററാണ്, ഇതില്‍ കിഴക്ക് വശത്ത് 138.39 മീറ്ററും പടിഞ്ഞാറ് വശത്ത് 157.39 മീറ്ററും റെയില്‍വേ പരിധിക്കുള്ളില്‍ 36.90 മീറ്ററും ഉള്‍പ്പെടുന്നു. കാരിയേജ് വേയ്ക്ക് ഏഴ് മീറ്റര്‍ വീതിയുണ്ട്, ഇരുവശത്തും മതിയായ വീതിയുള്ള ഫുട്പാത്തുകളുണ്ട്. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഫഡ്‌നവിസ് മേല്‍പ്പാലം ഉദ്ഘാടനം ചെയ്തത്. ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com