പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപികയ്ക്ക് ജാമ്യം

കുട്ടിക്ക് പ്രണയമായിരുന്നെന്നാണ് അധ്യാപികയുടെ വാദം
Teacher granted bail in case of molesting minor boy

അധ്യാപികയ്ക്ക് ജാമ്യം

Updated on

മുംബൈ: 16 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ 40 വയസ്സുള്ള വനിതാ സ്‌കൂള്‍ അധ്യാപികയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്സോ) നിയമപ്രകാരമുള്ള കേസുകള്‍ക്കായുള്ള പ്രത്യേക കോടതി, ജാമ്യഅപേക്ഷ പരിഗണിക്കുമ്പോള്‍ പ്രതി രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അമ്മയാണെന്നുള്ളത് കണക്കിലെടുത്താണ് നടപടി.

മാഹിമിലെ പ്രധാന സ്‌കൂളില്‍ മുമ്പ് ജോലി ചെയ്തിരുന്ന അധ്യാപികയെ, വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ജൂണ്‍ 28 നാണ് അറസ്റ്റ് ചെയ്തത് . പോലീസ് പറയുന്നതനുസരിച്ച്, 2024 ജനുവരി മുതല്‍ 2025 ഫെബ്രുവരി വരെ, വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്വന്തം കാറിലും അധ്യാപിക ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ആണ്‍കുട്ടി 11-ാം ക്ലാസ് പാസായതിന് ശേഷം കഴിഞ്ഞ വര്‍ഷം അധ്യാപിക സ്‌കൂളില്‍ നിന്ന് രാജിവെച്ചു.

ജാമ്യാപേക്ഷയില്‍, അധ്യാപിക ആരോപണങ്ങള്‍ നിഷേധിച്ചു, കുട്ടിയുടെ അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തതെന്നും, രണ്ടുപേരുടെയും സൗഹൃദം അവര്‍ അംഗീകരിക്കുന്നില്ലെന്നും പറഞ്ഞു. ആണ്‍കുട്ടി തന്നോടുള്ള സ്‌നേഹം പ്രകടിപ്പിച്ചതായും, ആശയവിനിമയങ്ങളില്‍ ഭാര്യയെന്ന് പോലും പരാമര്‍ശിച്ചതായും, എന്നാല്‍ ഇത് മനഃപൂര്‍വ്വം എഫ്ഐആറില്‍ നിന്ന് ഒഴിവാക്കിയതായും അധ്യാപിക ഉന്നയിച്ചു .

പ്രതിക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചിട്ടുണ്ടെന്നും അധ്യാപികയുടെ അഭിഭാഷകരായ നീരജ് യാദവും ദീപ പുഞ്ചാനിയും കോടതിയില്‍ പറഞ്ഞു. ജാമ്യാപേക്ഷയെ പിന്തുണയ്ക്കുന്നതിനായി പ്രായപൂര്‍ത്തിയാകാത്ത മകളുടെ മെഡിക്കല്‍ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു.

അന്വേഷണം പക്ഷപാതപരവും ആസൂത്രണം ചെയ്ത രീതിയിലായിരുന്നുവെന്ന് അധ്യാപിക വാദിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രതിയെ കാണാന്‍ പ്രേരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന ഒരു സഹപാഠിയെക്കുറിച്ച് ജാമ്യാപേക്ഷയില്‍ പരാമര്‍ശിക്കുന്നുണ്ട്, എഫ്ഐആറില്‍ പേര് ഉള്‍പ്പെടുത്തിയിട്ടും ആ വ്യക്തിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അധ്യാപിക പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com