അധ്യാപികയുടെ അടിയിൽ 10 വയസുകാരിയുടെ കേൾവിശക്തി നഷ്ടമായി; മസ്തിഷ്‌കാഘാതം, കുട്ടി വെന്‍റിലേറ്ററിൽ‌

അടിയുടെ ആഘാതത്തിൽ കുട്ടി ധരിച്ചിരുന്ന കമ്മൽ കവിളിൽ തുളഞ്ഞുകയറി.
teacher-slaps-10-year-old-icu-hospitalized-mumbai
അധ്യാപികയുടെ അടിയിൽ 9 വയസുകാരിയുടെ കേൾവിശക്തി നഷ്ടമായി; മസ്തിഷ്‌കാഘാതം, കുട്ടി വെന്‍റിലേറ്ററിൽ‌hearing loss
Updated on

മുംബൈ: നല്ലസോപാരത്ത് 10 വയസുകാരിയോട് ട്യൂഷന്‍ അധ്യാപികയുടെ കൊടും ക്രൂരത. ചെവിക്ക് അടികിട്ടിയതിനെ തുടർന്ന് മസ്തിഷ്‌കാഘാതം സംഭവിച്ച് പെൺകുട്ടിയെ വെന്‍റിലേറ്ററിൽ‌ പ്രവേശിപ്പിച്ചു. ദീപിക എന്ന കുട്ടിയാണ് അധ്യാപികയുടെ ക്രൂരതയിൽ കഴിഞ്ഞ 9 ദിവസത്തോളമായി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നത്.

സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ട്യൂഷന്‍ അധ്യാപികയായ രത്ന സിങ്ങ് (20) നെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ അധ്യാപികയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഒക്ടോബർ 5നായിരുന്നു സംഭവം. ക്ലാസിൽ അനുസരണക്കേട് കാണിച്ചെന്നാരോപിച്ചാണ് രത്ന ദീപികയെ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറയുന്നു. അടിയുടെ ആഘാതത്തിൽ കുട്ടി ധരിച്ചിരുന്ന കമ്മൽ കവിളിൽ തുളഞ്ഞുകയറി. തുടർന്ന് കുട്ടിയുടെ കേൾവിശക്തിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായി.

തുടർന്ന് കുട്ടിയെ മുംബൈയിലെ കെ.ജെ. സോമയ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 9 ദിവസമായി വെന്‍റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ടെറ്റനസ് അണുബാധയ്ക്കു പുറമേ ഗുരുതരമായ മസ്തിഷ്കാഘാതം സംഭവിച്ച കുട്ടിയുടെ താടിയെല്ലിനും ശ്വാസനാളത്തിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com