താപനില ഉയരും; ജാഗ്രതാ നിര്‍ദേശം

അടുത്ത രണ്ട് ദിവസത്തേക്ക് നാല് ഡിഗ്രിയോളം താപനില ഉയര്‍ന്നേക്കും
Temperatures will rise; caution issued

താപനില ഉയരും

Representative Image
Updated on

മുംബൈ: നഗരത്തില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. മുംബൈ, താനെ, പാല്‍ഘര്‍, റായ്ഗഡ്, രത്‌നാഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതയെ തുടര്‍ന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെലോ അലര്‍ട്ട് പുറപ്പെടുവിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് നാല് ഡിഗ്രിയോളം താപനില ഉയരുമെന്നാണ് അറിയിപ്പ്.

താപനിലയിയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണമുണ്ടാകുന്ന രോഗങ്ങള്‍ക്കു ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചതായി ഡോക്റ്റർമാര്‍ പറഞ്ഞു.

പനി, ചുമ, തൊണ്ടവേദന, എന്നിവയ്‌ക്കൊപ്പം പലര്‍ക്കും അമിത ക്ഷീണവും അനുഭവപ്പെടുന്നുണ്ട്.

സൂര്യാഘാത സാധ്യതയുള്ളതിനാല്‍ നേരിട്ട് സൂരൃപ്രകാശം ഏല്‍ക്കുന്ന ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പില്‍ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com