ദേവിയുടെ വിഗ്രഹം വികൃതമാക്കിയ ക്ഷേത്ര പൂജാരി അറസ്റ്റില്‍

സംഘര്‍ഷം ഒഴിവായത് പൊലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ
Temple priest arrested for defacing goddess' idol

ക്ഷേത്രപൂജാരി അറസ്റ്റില്‍

Updated on

മുംബൈ: ചെമ്പൂരിലെ കാളീക്ഷേത്രത്തിലെ ദേവിയുടെ വിഗ്രഹം വികൃതമാക്കിയ സംഭവത്തില്‍ ക്ഷേത്രപൂജാരി രമേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. ചെമ്പൂരിലെ അനിക് വില്ലേജിലെ ഹിന്ദുശ്മശാനത്തിനുള്ളിലെ കാളീക്ഷേത്രത്തിലാണ് സംഭവം.

ഇവിടെ കാളീവിഗ്രഹത്തില്‍ മുഖം വെളുത്ത ചായം പൂശി കൈയില്‍ ഒരു കുഞ്ഞിന്‍റെ രൂപവും ഉണ്ടാക്കിവച്ചിരുന്നു. ശ്രീകോവിലിന്‍റെ പശ്ചാത്തലം വലിയ സ്വര്‍ണക്കുരിശ് ആലേഖനം ചെയ്ത ചുവന്ന തുണിയിലേക്കും മാറ്റി. ഇരുവശത്തും അലങ്കാര ലൈറ്റുകളും ഇട്ടിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് പൊലീസ് സമയോചിതമായി ഇടപെട്ടതോടെ വന്‍സംഘര്‍ഷം ഒഴിവായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com