ടെസ്ലയുടെ ആദ്യചാര്‍ജിങ് സ്‌റ്റേഷന്‍ അടുത്താഴ്ച മുംബൈയില്‍ തുറക്കും

എട്ട് സൂപ്പര്‍ചാര്‍ജിങ് സൈറ്റുകളില്‍ ആദ്യത്തേതായിരിക്കും ഇത്
Teslas first charging station to open in Mumbai next week

ടെസ്ലയുടെ ഷോറും

Representative image

Updated on

മുംബൈ: കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ ആദ്യത്തെ ചാര്‍ജിങ് സ്റ്റേഷന്‍ അടുത്ത ആഴ്ച മുംബൈയില്‍ തുറക്കും. ജൂലൈ 15നാണ് ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ആരംഭിച്ചത്. ഡിസി ചാര്‍ജിങിനായി നാല് വി4 സൂപ്പര്‍ചാര്‍ജിങ് സ്റ്റാളുകളും എസി ചാര്‍ജിങിനായി നാല് ഡെസ്റ്റിനേഷന്‍ സ്റ്റാളുകളും ഇതില്‍ ഉണ്ടായിരിക്കും. സൂപ്പര്‍ചാര്‍ജറുകള്‍ 250 കിലോവാട്ട് പീക്ക് ചാര്‍ജിങ് വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് കിലോവാട്ടിന് 24 രൂപ വിലവരും. അതേസമയം ഡെസ്റ്റിനേഷന്‍ ചാര്‍ജറുകള്‍ കിലോവാട്ടിന് 14 രൂപ നിരക്കില്‍ 11 കിലോവാട്ട് പീക്ക് ചാര്‍ജിങ് വേഗതയും.

ആദ്യ ഷോറൂം മുംബൈയില്‍ ആരംഭിച്ചപ്പോള്‍ പ്രഖ്യാപിച്ച എട്ട് സൂപ്പര്‍ചാര്‍ജിങ് സൈറ്റുകളില്‍ ആദ്യത്തേതായിരിക്കും ഇത്. രാജ്യത്തുടനീളം ടെസ്ല കാറുകളിലുള്ള യാത്ര സുഗമമാക്കുന്നതിന് കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായും അറിയിച്ചു. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ മേക്കര്‍ മാക്സിറ്റി കൊമേഴ്സ്യല്‍ കോംപ്ലക്സിലാണ് ആദ്യ എക്സ്പീരിയന്‍സ് സെന്‍റർ ആരംഭിച്ചത്. ആദ്യ ഷോറൂം തുറന്നതിനൊപ്പംതന്നെ ഇന്ത്യയിലെ ആദ്യ കാറായ ടെസ്ല മോഡല്‍ വൈ കമ്പനിയും പുറത്തിറക്കിയിരുന്നു.

59.89 ലക്ഷം രൂപ വിലയുള്ള ഈ കാര്‍ ജൂലൈ 15നാണ് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ചത്. ഇവി ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഫാസ്റ്റ് ചാര്‍ജിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും.

മോഡല്‍ വൈക്ക് സൂപ്പര്‍ചാര്‍ജറുകള്‍ ഉപയോഗിച്ച് വെറും 15 മിനിറ്റിനുള്ളില്‍ 267 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉപഭോക്തൃ ഓഫറിന്‍റെ ഭാഗമായി, ഓരോ പുതിയ കാര്‍ വാങ്ങുമ്പോഴും ടെസ്ല സൗജന്യ വാള്‍ കണക്ടര്‍ നല്‍കുമെന്നും, ഇത് ഉപഭോക്താവിന്‍റെ വസതിയില്‍ സ്ഥാപിക്കുമെന്ന് ടെസ്ല അറിയിച്ചിട്ടുണ്ട്.

ടെസ്ല മോഡല്‍ വൈ: സ്റ്റാന്‍റേഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്‍റുകളിലാണ് മോഡല്‍ വൈ എസ്യുവി വിപണിയിലെത്തിയത്. സ്റ്റാന്റേഡിന് 59.89 ലക്ഷം രൂപയും ലോങ് റേഞ്ചിന് 67.89 ലക്ഷം രൂപയുമാണ് വില. മുംബൈ, ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് വാഹനം ആദ്യം ലഭ്യമാകുക. ഈ രണ്ട് മോഡലിനുമായുള്ള ബുക്കിങ് ടെസ്ലയുടെ വെബ്സൈറ്റ് വഴി ആരംഭിച്ചു.ഈ മാസം മുതല്‍ വാഹനത്തിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് ടെസ്ല അധികൃതര്‍ അറിയിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com