20 വർഷത്തിനൊടുവിൽ താക്കറെ കസിൻസ് ഒരേ വേദിയിൽ

മഹാരാഷ്ട്രയിലെ പ്രൈമറി സ്കൂളുകളിൽ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു
Bal Thackeray with nephew Raj and son Uddhav Thackeray

രാജ് താക്കറെയ്ക്കും ഉദ്ധവ് താക്കറെയ്ക്കും ഒപ്പം ബാലാസാഹബ് താക്കറെ

File photo

Updated on

മുംബൈ: രണ്ടു പതിറ്റാണ്ട് ദീർഘിച്ച ഇടവേളയ്ക്കു ശേഷം ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒരേ വേദിയിൽ. ബാൽ താക്കറെയുടെ പിൻഗാമിയായി ഉദ്ധവിനെ ഉയർത്തിക്കൊണ്ടുവന്നതിൽ പരിഭവിച്ചാണ് സഹോദരപുത്രനായ രാജ് താക്കറെ ശിവസേന വിട്ട് മഹാരാഷ്ട്ര നവനിർമാൺ സേന രൂപീകരിച്ചത്.

ഇപ്പോൾ, സ്വന്തം പിതാവ് രൂപീകരിച്ച പാർട്ടിയിൽനിന്നു പുറത്തായ ഉദ്ധവ് താക്കറെയും പഴയ വൈരം മറന്ന് രാജ് താക്കറെയും സഖ്യത്തിലേക്കു നീങ്ങുന്നതായാണ് സൂചന.

മഹാരാഷ്ട്രയിലെ പ്രൈമറി സ്കൂളുകളിൽ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. ഇതിന്‍റെ വിജയാഘോഷമായി സംഘടിപ്പിക്കുന്ന റാലിയിലാണ് താക്കറെ കസിൻസ് വീണ്ടും ഒരുമിക്കുന്നത്.

റാലിയിൽ പങ്കെടുക്കാൻ ഉദ്ധവിന്‍റെയും രാജിന്‍റെയും മുഖംമൂടികൾ ധരിച്ചാണ് പല പ്രവർത്തകരും എത്തിയത്. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ഉദ്ധവ്, ബിജെപി ബന്ധം വിട്ടാൽ രാജ് താക്കറെയുമായി സഖ്യത്തിനു തയാറാണെന്നു പ്രഖ്യാപിച്ചിരുന്നു. മറാഠി ഐക്യത്തിനു വേണ്ടി ഉദ്ധവുമായി കൂട്ടുകൂടാമെന്ന് രാജും പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com