പ്രതാപം തിരിച്ച് പിടിക്കാന്‍ താക്കറെ കസിന്‍സ്; മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയിലേക്ക്

ഏത് വിധേനയും ഭരണം പിടിക്കാന്‍ ബിജെപി
Thackeray cousins ​​to regain glory; Mumbai Municipal Corporation elections draw national attention

ഉദ്ധവ് താക്കറെ | രാജ് താക്കറെ

Updated on

മുംബൈ: ഏഷ്യയിലെ ഏറ്റവും സമ്പന്നമായ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് (ബിഎംസി) നടക്കുന്ന തെരഞ്ഞെടുപ്പ് ദേശീയശ്രദ്ധ പിടിച്ച് പറ്റുന്ന മത്സരത്തിലേക്കാണ് വഴി തുറക്കുന്നത്. മുംബൈ നഗരത്തിന്‍റെ ഭരണം പിടക്കുക എന്നുള്ളത് ബിജെപിയുടെ ഏക്കാലത്തെയും വലിയ സ്വപ്നമാണ്. ഇത്തവണ അതിന് കഴിയുമെന്ന് തന്നെയാണ് അവര്‍ പ്രതീക്ഷിക്കുന്നത്. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഷ്ട്രീയസമവാക്യങ്ങളിലും വലിയ മാറ്റം കൊണ്ടു വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് കൂടിയത്.

പോയ പ്രതാപം തിരിച്ച് പിടിക്കാനൊരുങ്ങുന്ന താക്കറെ കസിന്‍സ് (ഉദ്ധവ് താക്കറെ, രാജ് താക്കറെ) ഇരുവരും സഹകരിച്ചാകും മുംബൈ കോര്‍പറേഷനില്‍ മത്സരിക്കുക. താക്കറെ ബ്രാന്‍ഡിനെ തകര്‍ക്കാന്‍ ഉള്ള ആസൂത്രിത ശ്രമം നടക്കുന്നെന്ന് തിരിച്ചറിഞ്ഞാണ് ഒരു കാലത്ത് ശത്രുതയിലായിരുന്ന ബന്ധുക്കള്‍ വീണ്ടും ഒന്നിച്ചിരിക്കുന്നത്. രാജ് താക്കറെ നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്ക്കും ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന ശിവസേനയ്ക്കും നില നില്‍പ്പിന്‍റെ വിഷയം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്.

എന്‍ഡിഎയുടെ സഖ്യകക്ഷിയാണ് ശിവസേന ഷിന്‍ഡെ വിഭാഗമെങ്കിലും ബിജെപിയും ഷിന്‍ഡെയുമായും സ്വരചേര്‍ച്ചയില്‍ അല്ല. മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായ ഐക്യം ഇനിയും ഉണ്ടായിട്ടില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെയും മതേതര വിഭാഗത്തിന്‍റെയും വോട്ട് വിഭജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എന്‍സിപി അജിത് പവാര്‍ വിഭാഗവുമായി മഹാരാഷ്ട്രയിലെ വിവിധ മുനിസപ്പില്‍ കോര്‍പറേഷനുകളില്‍ സൗഹൃദ മത്സരിത്തിനും ഒരുങ്ങുകയാണ് ബിജെപി.

മറ്റ് മുനിസിപ്പല്‍ കോര്‍പറേഷനുകളെക്കാള്‍ ബിജെപി ലക്ഷ്യമിടുന്നത് പിളര്‍പ്പിന് മുന്‍പ് ശിവസേനയുടെ തട്ടകമായിരുന്ന ബിഎംസി തന്നെയാണ്. ഇതിനായി തയാറെടുക്കാന്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പാര്‍ട്ടി അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉദ്ധവ് വിഭാഗത്തില്‍ നിന്ന് വലിയ രീതിയിലാണ് ബിജെപിയിലേക്കുള്ള കൊഴിഞ്ഞ് പോക്ക് നടക്കുന്നത്. മുന്‍ കോര്‍പറേറ്റര്‍മാരില്‍ പലരും ബിജെപിയിലേക്ക് ചേക്കേറിക്കഴിഞ്ഞു.

ഉദ്ധവ് താക്കറേയ്ക്കും ഈ തെരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമാണ്. 2017-ലാണ് അവസാനമായി ബിഎംസി തെരഞ്ഞെടുപ്പ് നടന്നത്. 2022-ല്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാല്‍ വാര്‍ഡ് വിഭജനവും സംവരണവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ കാരണം അത് വൈകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 31-നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് തെരഞ്ഞെടുപ്പിന് ഒടുവില്‍ കളം ഒരുങ്ങിയത്

ബിഎംസി തെരഞ്ഞെടുപ്പ് പ്രധാനമായും മുംബൈ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും പൗര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും അതിന്‍റെ രാഷ്ട്രീയപ്രചാരണവും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നവിധത്തിലായിരിക്കും. കഴിഞ്ഞ ബിഎംസി ബജറ്റ് ഏകദേശം 75,000 കോടി രൂപയുടേതായിരുന്നു. 483 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ബിഎംസി പരിധിയില്‍ 1.3 കോടിയിലധികം ആളുകള്‍ താമസിക്കുന്നു. സൗത്ത് മുംബൈയില്‍ ബിസിനസുകാര്‍ താമസിക്കുന്ന ആഡംബര പ്രദേശങ്ങള്‍ മുതല്‍ ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ മുന്‍നിര താരങ്ങളുടെ വാസസ്ഥലമായ ബാന്ദ്ര, ജുഹു പോലുള്ള പ്രദേശങ്ങളും ബിഎംസിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com