
താക്കുര്‍ളി- കമ്പല്‍പാഡ അയ്യപ്പക്ഷേത്രത്തില്‍ നിര്‍മ്മിച്ച പ്രവേശനകവാടം 17ന് സമര്‍പ്പിക്കും
ഡോംബിവ്ലി: താക്കുര്‍ളി -കമ്പല്‍പാഡ അയ്യപ്പക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച പ്രവേശന കവാടവും സദ്യാലയവും 17ന് ഭക്തര്‍ക്ക് സമര്‍പ്പിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഡോംബിവ്ലി എംഎല്‍എയും മുന്‍ മന്ത്രിയുമായ രവീന്ദ്രചവാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
എല്ലാ ഭക്തരേയും ക്ഷേത്രത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്രഭരണസമിതിയ്ക്കുവേണ്ടി പ്രസിഡന്‍റ് ആനന്ദരാജന്‍, സെക്രട്ടറി ശശി കെ. നായര്‍ എന്നിവര്‍ അറിയിച്ചു.