
താനെ: താനെ ശ്രീ മുത്തപ്പൻ സമിതിയുടെ ആഭിമുഖ്യത്തിൽ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 1, 2 തീയതികളിലായി നടത്തപ്പെടുന്നു. ഫെബ്രുവരി 1 ശനിയാഴ്ച്ച രാവിലെ 5 മണിക്ക് ഗണപതിഹോമത്തോടെയാണ് മഹോത്സവം ആരംഭിക്കുന്നത്.
പയം കുറ്റി വെള്ളാട്ടം,തിരുവപ്പന എന്നീ വഴിപാടുകൾക്കുള്ള രശീതുകൾ അന്നേ ദിവസം കൗണ്ടറിൽ നിന്നും ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
താനെ വെസ്റ്റ് വാഗ്ലെ എസ്റ്റേറ്റ് ശാന്തി നഗർ മുനിസിപ്പൽ സ്കൂൾ ഗ്രൗണ്ടിലാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന മുത്തപ്പൻ മഹോത്സവം അരങ്ങേറുന്നത്. മുംബൈയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മുത്തപ്പൻ സമിതികളിൽ ഒന്നാണ് ശ്രീ മുത്തപ്പൻ സമിതി താനെ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Ph :98330 15964
93211 22385
98924 60632