താനെ മുൻ മേയറുടെ സഹോദരൻ ഭാര്യയെ വെടിവച്ചു കൊന്നതിനു പുറകേ കുഴഞ്ഞു വീണു മരിച്ചു

കൽവയിലെ മനീഷ നഗറിലെ നാഷണൽ ഹോട്ടലിന് സമീപമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്
മരണപ്പെട്ട ദിലീപ് സാൽവിയും ഭാര്യയും
മരണപ്പെട്ട ദിലീപ് സാൽവിയും ഭാര്യയും
Updated on

താനെ: താനെ മുൻ മേയർ ഗണേഷ് സാൽവിയുടെ സഹോദരൻ ദിലീപ് സാൽവി ഭാര്യയെ വെടിവെച്ച് കൊന്നതിനു പുറകേ ഹൃദയാഘാതം മൂലം മരണമടഞ്ഞതായി റിപ്പോർട്ട്. കൽവയിലെ മനീഷ നഗറിലെ നാഷണൽ ഹോട്ടലിന് സമീപമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബിൽഡറും താനെ മുൻ മേയർ ഗണേഷ് സാൽവിയുടെ മൂത്ത സഹോദരനുമായിരുന്നു ദിലീപ്. തന്‍റെ കൈവശമുണ്ടഡായിരുന്ന തോക്കുപയോഗിച്ചാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്.

താനെ അഡീഷണൽ പോലീസ് കമ്മീഷണർ മഹേഷ് പാട്ടീൽ, ഡെപ്യൂട്ടി കമ്മീഷണർ ഗണേഷ് ഗാവ്‌ഡെ, സീനിയർ പോലീസ് ഇൻസ്‌പെക്ടർ കനയ്യ തോറാട്ട് എന്നിവർ വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തി.

ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൽവയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിലേക്ക് അയച്ചു.

എന്നാൽ ദിലീപ് മരണപ്പെട്ടതിന്‍റെ യഥാർത്ഥ കാരണം അറിവായിട്ടില്ലെന്നും മെഡിക്കൽ നടപടിക്രമങ്ങൾക്ക് ശേഷം വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com