താനെ ഹില്‍ ഗാര്‍ഡന്‍ അയ്യപ്പ ഭക്തസംഘം മണ്ഡല പൂജ ആഘോഷിച്ചു

ഗിരീഷ് നമ്പൂതിരി കാര്‍മികത്വം വഹിച്ചു
Thane Hill Garden Ayyappa devotees celebrate Mandala Puja

മണ്ഡല പൂജ ആഘോഷിച്ചു

Updated on

മുംബൈ :താനെ ഹില്‍ ഗാര്‍ഡന്‍ അയ്യപ്പ ഭക്തസംഘം മണ്ഡലപൂജ ആഘോഷിച്ചുഗിരീഷ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഗണപതിഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് ദേവിപൂജയും ശ്രീകുമാര്‍ മാവേലിക്കരയും സംഘവും നയിച്ച ഭക്തിനിര്‍ഭരമായ ഭജനയും അരങ്ങേറി. ഗുരുസ്വാമി മാവേലിക്കര രാധാകൃഷ്ണന്‍ സ്വാമിയുടെ പടിപ്പാട്ടോടെ ചടങ്ങുകള്‍ക്ക് ഭക്തിമാധുര്യം നിറഞ്ഞു.

തുടര്‍ന്ന് 11.30-ന് ദീപാരാധനയും തുടര്‍ന്ന് പ്രസാദവിതരണവും നടത്തി. ചടങ്ങില്‍ ഐരോളി ഗുരുസ്വാമി മാവേലിക്കര രാധാകൃഷ്ണന്‍, വര്‍ത്തക് നഗര്‍ ഗുരുസ്വാമി രാധാകൃഷ്ണന്‍ എന്നിവരും നാദാര്‍ച്ചന ഭജന സംഘത്തിനെയും ശ്രീകുമാര്‍ മാവേലിക്കരയെയും ചടങ്ങില്‍ ആദരിച്ചു.

ഹില്‍ ഗാര്‍ഡന്‍ അയ്യപ്പഭക്തസംഘം ഇതുവരെ നടപ്പിലാക്കിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും വിപുലീകരിച്ചുകൊണ്ടിരിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com