thane lift collapse 4 injured
ലിഫ്റ്റ് വീണ് അപകടം: താനെയിൽ 4 പേർക്ക് പരുക്ക് Representative image

ലിഫ്റ്റ് വീണ് അപകടം: താനെയിൽ 4 പേർക്ക് പരുക്ക്

ആരുടെയും പരുക്ക് ഗുരുതരമല്ല
Published on

താനെ: ലിഫ്റ്റ് വീണുണ്ടായ അപകടത്തിൽ 4 പേർക്ക് പരുക്ക്. വർത്തക് നഗറിലെ പൊഖ്‌റാൻ റോഡിലെ റെയ്മണ്ട് കോംപ്ലക്‌സിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഗ്രൗണ്ട് പ്ലസ് 41 നിലയുള്ള വിസ്ത ബിൽഡിംഗിൽ തിങ്കളാഴ്ച്ച വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. ശുഭ് മരുൽക്കർ എന്ന 11 വയസുകാരനുൾപ്പെടെ 4 പേർക്ക് പരുക്കേറ്റെങ്കിലും നിലവിൽ ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്‌.

ലിഫ്റ്റ് അനിയന്ത്രിതമായി താഴേക്ക് പോവുകയും ഇടിയുടെ ആഘാതത്തിൽ അതിന്‍റെ ഗ്ലാസ് പാനലുകൾ തകരുകയും ചെയ്തു. കാലിന് പരുക്കേറ്റ ശുഭ് ചികിത്സയിലാണ്. റീജിയണൽ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് സെൽ (ആർഡിഎംസി) ഉദ്യോഗസ്ഥരുടെയും ലോക്കൽ പൊലീസിന്‍റെയും പെട്ടെന്നുള്ള ഇടപെടലാണ് ഇവരെ രക്ഷപെടുത്താൻ സഹായിച്ചത് എന്ന് പറയുന്നു.

"ഞങ്ങൾക്ക് ഫയർ സ്റ്റേഷനിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ,ഉടൻ തന്നെ റെസ്‌ക്യൂ ടീമിനെ അയച്ചു, അവിടെയെത്തിയപ്പോൾ, ലിഫ്റ്റിനുള്ളിൽ 4 പേർ കുടുങ്ങിക്കിടക്കുന്നതായി ഞങ്ങൾ കണ്ടെത്തി, ഭാഗ്യവശാൽ, അവരെയെല്ലാം രക്ഷിക്കാൻ കഴിഞ്ഞു"- ആർഡിഎംസി മേധാവി യാസിൻ തദ്‌വി വിവരിച്ചു. “അന്വേഷണത്തിനിടെ ഈ അപകടത്തിന്‍റെ അശ്രദ്ധയ്ക്ക് ഉത്തരവാദികളായവർ ആരെങ്കിലും ഉണ്ടെങ്കിൽ എഫ്ഐആർ ഫയൽ ചെയ്യുമെന്നും പൊലിസ് അറിയിച്ചു. ഇടയ്ക്കിടെ നഗരത്തിൽ ഉണ്ടാകുന്ന ലിഫ്റ്റ് അപകടം ജനങ്ങളെ ആശങ്കയിൽ ആക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com