താനെ നായർ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്നു "നായർ മഹാസംഗമം"

സമാജം വനിതാവേദിയുടെയും യുവജനവേദിയുടെയും ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും
താനെ നായർ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്നു "നായർ മഹാസംഗമം"

താനെ: താനെ നായർ വെൽഫെയർ അസ്സോസിയേഷൻ 26-മത് വാർഷികാഘോഷവും നായർ മഹാസംഗമവും ജനുവരി 28ന് ഞായറാഴ്ച താനെ ചെക്നാക്കയ്ക്കു സമീപമുള്ള സെന്‍റ്ലോറൻസ് സ്കൂൾ ഹാളിൽ നടക്കും. മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ്ഷിൻഡെ മുഖ്യാഥിതിയും പ്രശസ്ത മലയാളസിനിമ താരം സുരേഷ്ഗോപി വീശിഷ്ടാ തിഥിയും ആയിരിക്കും.രാവിലെ 9.30ന് അസ്സോസിയേഷൻ പ്രസിഡന്‍റ് ശ്രീകാന്ത് നായർ ഭദ്രദീപം തെളിയിക്കുന്നത്തോടെ ആഘോഷപരിപാടികൾക്കു തുടക്കമാകും.

സമാജം വനിതാവേദിയുടെയും യുവജനവേദിയുടെയും ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. മുതിർന്ന പൗരന്മാരെ ഗുരുപൂജ ചടങ്ങിൽആദരിക്കുകയും കഴിഞ്ഞ എസ്‌ എസ്‌ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്യും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ, സുരേഷ് ഗോപി, കല്യാൺ എം. പി ശ്രീകാന്ത് ഷിൻഡെ, എം എൽ എ മാരായ പ്രതാപ് സർനായ്ക്, രവിഫാട്ടക്, മേയർ നരേഷ് മസ്‌കെ, മുൻ കോർപറേറ്റർ മനോജ്‌ ഷിൻഡെ, മുംബയിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകനും വ്യവസായിയുമായ എം കുമാരൻ നായർ എന്നിവർക്ക് പുറമെ താനെയിലെയും മുംബയിലെയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

കുടുംബ സംഗമത്തിലെ പ്രധാന ആകർഷണമായ മന്നത്ത് ആചാര്യ പുരസ്‌കാരം യുഡിഎസ്‌ ഗ്രൂപ്പ്‌ ചെയർമാനും ബോംബെ കേരളസമാജം പ്രസിഡന്‍റും ജനം ടീവി മാനേജിങ് ഡയറക്ടറുമായ എസ്‌ രാജശേഖരൻ നായർക്ക് മുഖ്യാഥിതി സമ്മാനിക്കും. ഉച്ചക്ക് ഒരു മണിക്ക് കലാഭവൻ രാഗേഷും സംഘവും അവതരിപ്പിക്കുന്ന "വിസ്മയ രാവ് "എന്ന സ്റ്റേജ് ഷോ ഉണ്ടായിരിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com