നായര്‍ മഹാസംഗമം നടത്തി താനെ നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍

സച്ചിന്‍ മേനോന്‍ മുഖ്യാതിഥിയായി
Thane Nair Welfare Association organizes Nair Mahasangama

നായര്‍ മഹാസംഗമത്തില്‍ നിന്ന്

Updated on

മുംബൈ: താനെ നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച നായര്‍ മാഹാസംഗമത്തിലും വാര്‍ഷികാഘോഷത്തിലും സച്ചിന്‍ മേനോന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

അസോസിയേഷന്‍ പ്രസിഡന്‍റ് മണി നായര്‍ അധ്യക്ഷത വഹിച്ചു. ലയണ്‍ കുമാരന്‍ നായര്‍, മണിനായര്‍, കണ്ണന്‍ നായര്‍, ഭരത് പിള്ള, അജിത് കുമാര്‍ പിള്ള, ദാമോധരന്‍ പിള്ള, ഏകനാഥ് ബോയിര്‍, മാണിക് പാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഈ വര്‍ഷത്തെ മന്നം പുരസ്‌കാരം സാമൂഹിക രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ശശി നായര്‍ക്ക് സമ്മാനിച്ചു. അംഗങ്ങളുടെ കലാപരിപാടികളും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങും ആഘോഷത്തിന്‍റെ ഭാഗമായി നടന്നു.

logo
Metro Vaartha
www.metrovaartha.com