താനെയിൽ റേവ് പാർട്ടിയിൽ പങ്കെടുത്ത 95 പേർ കസ്റ്റഡിയിൽ

പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
കസ്റ്റഡിയിലെടുത്ത യുവാക്കൾ
കസ്റ്റഡിയിലെടുത്ത യുവാക്കൾ
Updated on

താനെ:താനെ ഘോഡ്ബന്ദറിൽ പുതുവർഷത്തിന് മുമ്പുള്ള റേവ് പാർട്ടിയിൽ പങ്കെടുത്ത 95 യുവാക്കളെ കസ്റ്റഡിയിലെടുത്തു. റേവ് പാർട്ടിയിൽ വൻതോതിൽ മയക്കുമരുന്ന് പിടികൂടിയിട്ടുമുണ്ട്. എൽഎസ്ഡി, ചരസ്, എക്‌സ്‌റ്റസി ഗുളികകൾ, കഞ്ചാവ് തുടങ്ങിയവയാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. 8 ലക്ഷവും കണ്ടെടുത്തിട്ടുണ്ട്. പാർട്ടിയുടെ സംഘാടകരായ അഞ്ച് സ്ത്രീകളും രണ്ട് യുവാക്കളും ഉൾപ്പെടെ 95 യുവാക്കളാണ് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നത്. പുതുവർഷ രാത്രിയിലെ പാർട്ടിയിലേക്കുള്ള ക്ഷണം സോഷ്യൽ മീഡിയയിൽ സംഘാടകർ പോസ്റ്റ് ചെയ്തിരുന്നു. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ നൂറുകണക്കിന് പേർ പാർട്ടിയിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചു.

താനെ, ഭിവണ്ടി, മീരാ റോഡ്, പാൽഘർ, കല്യാൺ, ഡോംബിവ്‌ലി, നവി മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായ യുവാക്കൾ. പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

കാസർവാഡാവലി പോലീസിന്‍റെ പരിധിയിൽ വരുന്ന ഗൗമുഖ് പ്രദേശത്തെ ഒരു തോടിനടുത്തുള്ള തുറസ്സായ ചതുപ്പുനിലത്തായിരുന്നു സംഘാടകർ പാർട്ടി നടത്തിയത്. ഞായറാഴ്ച പുലർച്ചെ പൊലീസ് പ്രദേശത്ത് റെയ്ഡ് നടത്തി.

പുതിയ പോലീസ് കമ്മീഷണർ അശുതോഷ് ഡംബ്രെയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com