സെയ്ഫിനെ സെയ്ഫാക്കി അമൃത അറോറ

സെയ്ഫിന് അനുകൂലമായി മൊഴി നല്‍കിയത് 2012ലെ കേസില്‍
The actress testified in favor of Saif in the 2012 case.

അമൃത അറോറ, സെയ്ഫ് അലിഖാന്‍

Updated on

മുംബൈ : ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ നടന്‍ സെയ്ഫ് അലിഖാനെ എന്‍ആര്‍ഐ ബിസിനസുകാരന്‍ മര്‍ദിക്കുന്നതു കണ്ടതായി നടി അമൃത അറോറ കോടതിയില്‍ മൊഴി നല്‍കി. എന്‍ആര്‍ഐ ബിസിനസുകാരന്‍ ഇഖ്ബാല്‍ ശര്‍മയെയും ഭാര്യാപിതാവിനെയും സെയ്ഫ് അലിഖാന്‍ മര്‍ദിച്ചെന്ന കേസിലാണ് നടി സെയ്ഫിന് അനുകൂലമായി മൊഴി നല്‍കിയത്.

2012 ഫെബ്രുവരിയില്‍ ഒരു പഞ്ചനക്ഷത്രഹോട്ടലിലാണ് സംഭവം നടന്നത്. ആ സമയത്ത് നടിയും സുഹൃത്തുക്കളും സെയ്ഫ് അലിഖാനൊപ്പമുണ്ടായിരുന്നു. ഹോട്ടലുകാര്‍ അവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പ്രത്യേകസ്ഥലം അനുവദിച്ചിരുന്നു.

പരാതിക്കാരന്‍ അവിടേക്കെത്തി ബഹളം വെച്ചെന്നും തങ്ങളെ അസഭ്യം പറഞ്ഞെന്നും നടി മൊഴിയില്‍ വ്യക്തമാക്കിയത്.

കരീന കപൂര്‍, മലൈക അറോറ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നെന്നാണ് നടിയുടെ മൊഴി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com