
പുണെയിലെ അപകടം
പുനെ: ഇന്ദ്രായണി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലം തുരുമ്പെടുത്തതാണെന്നും നിരവധി ആളുകള്‍ അതില്‍ നിന്നതാണ് പാലം തകരാനിടയാക്കിയതെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഞായറാഴ്ച പറഞ്ഞു.
ഇതുവരെ 38 പേരെ രക്ഷപ്പെടുത്തിയതായും അവരില്‍ 30 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പുണെ ജില്ലാ കലക്റ്റർ ജിതേന്ദ്രദുഡി പറഞ്ഞു.