ദഹി ഹണ്ടി ആഘോഷത്തിനൊരുങ്ങി നഗരം

ആകെ 254 ദഹി ഹണ്ടി പരിപാടികള്‍ക്കാണ് പൊലീസ് അനുമതി

The city gears up for the Dahi Handi celebration.
representative image
Updated on

മുംബൈ: കൃഷ്ണ ജന്മാഷ്ടമിയോട് അനുബന്ധിച്ചുള്ള ദഹി ഹണ്ടി ആഘോഷങ്ങള്‍ക്ക് ആവേശകരമായ ഒരുക്കങ്ങളുമായി മഹാനഗരം. ഇന്ന് നടക്കുന്ന ആഘോഷങ്ങളില്‍ വലിയ സമ്മാനങ്ങളാണ് വിവിധ പാര്‍ട്ടികളും നേതാക്കളും വ്യക്തികളും പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ളി, ദാദാര്‍ തുടങ്ങിയ ഇടങ്ങളില്‍ വലിയ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

താനെയില്‍ എം.എല്‍.എ ശിവജിറാവു പാട്ടീല്‍ സംഘടിപ്പിക്കുന്ന സ്വാമി പ്രതിഷ്ഠാന്റെ ദഹി ഹണ്ടിയാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. പഞ്ച്പഖാഡി, ഹിരാനന്ദാനി മിഡോസ് എന്നിവിടങ്ങളിലായി നടക്കുന്ന ഈ ആഘോഷത്തില്‍ 71 ലക്ഷം രൂപയുടെ ആകെ സമ്മാനത്തുകയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗോവിന്ദ സംഘങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സേഫ്റ്റി ഉപകരണങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആഘോഷങ്ങള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ താനെ പൊലീസ് വിപുലമായ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. നഗരത്തിലെ അഞ്ച് മേഖലകളിലായി ആകെ 254 ദഹി ഹണ്ടി പരിപാടികള്‍ക്കാണ് പൊലീസ് അനുമതി നല്‍കിയിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കുന്നതിനായി കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com