
കബൂത്തര്‍ഖാന
മുംബൈ: പ്രാവുകള്‍ക്കു ഭക്ഷണം വിതരണം ചെയ്യുന്ന കബൂത്തര്‍ഖാനകള്‍അടച്ചുപൂട്ടിയ നടപടി വേണ്ടത്ര അലോചനയില്ലാതെയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
നിയന്ത്രിതമായ രീതിയില്‍ ഭക്ഷണവിതരണം അനുവദിക്കണമെന്ന് ബിഎംസിയോട് ആവശ്യപ്പെട്ടു. ഭക്ഷണം ലഭിക്കാതെ പക്ഷികള്‍ ചത്തൊടുങ്ങുന്ന അവസ്ഥ പരിഗണിക്കണമെന്നും അതിനുള്ള പരിഹാരം കണ്ടെത്തിയതിനു ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു.
നഗരത്തില്‍ പ്രാവുകള്‍ കൂടുന്നതു ജനങ്ങളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കബൂത്തര്‍ഖാനകള്‍ നിര്‍ത്താനുള്ള നടപടിയുമായി അധികൃതര്‍ മുന്നോട്ടുപോകുന്നതിനിടയിലാണു മുഖ്യമന്ത്രിയുടെ ഇടപെടല്‍.
ബിഎംസി തീരുമാനത്തിനെതിരെ ജൈനവിഭാഗം, മൃഗസ്‌നേഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധസംഗമങ്ങളാണു വിവിധ ഭാഗങ്ങളില്‍ നടന്നത്. ഇന്ന് ബോംബെ ഹൈക്കോടതിയും കേസ് പരിഗണിക്കും.