ഭസ്മാഞ്ചല്‍ നാടകത്തിന്‍റെ ആദ്യ പ്രദര്‍ശനം ഒക്റ്റോബര്‍ 5ന്

വാഷിയിലെ വിഷ്ണുദാസ് ഭാവേ നട്യഗ്രഹത്തില്‍
The first performance of the play Bhasmanchal will be on October 5th

ഭസ്മാഞ്ചല്‍ നാടകത്തിന്‍റെ ആദ്യ പ്രദര്‍ശനം ഒക്റ്റോബര്‍ 5ന്

Updated on

മുംബൈ: മുംബൈ മലയാളിയായ മോഹന്‍ നായര്‍ അണിയിച്ചൊരുക്കുന്ന ഹിന്ദി നാടകമായ ഭസ്മാഞ്ചല്‍ ഒക്റ്റോബര്‍ 5-ന് രാത്രി 7.30ന് വാഷിയിലെ വിഷ്ണുദാസ് ഭാവേ നട്യഗ്രഹത്തില്‍ അരങ്ങേറും. 72 കലാകാരന്മാര്‍ ഒരുമിച്ച് അഭിനയിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നാടകാവിഷ്‌കാരമാണിത്.

പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ''കാന്താര'' നൃത്താവിഷ്‌കാരം, ആറു വാദ്യ വിദ്വാന്‍മാരുടെ ചെണ്ടവാദ്യം, വര്‍ണാഭമായ ആദിവാസി നൃത്തങ്ങള്‍, നാഷിക് ഢോള്‍ എന്നിവയും ഉള്‍പ്പെടുന്ന ഈ നാടക സായാഹ്നം കല, സംസ്‌കാരം, സാമൂഹിക പ്രതിബദ്ധത എന്നിവയെ ഒരുമിപ്പിക്കുന്നതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com