വാശി വൈകുണ്ഠ ക്ഷേത്രത്തിലെ ഗോപുരം തുറന്നു

ഡോ. ശങ്കര്‍ മഹാദേവന്‍ ഗോപുരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു
The gopuram of Vashi Vaikuntha temple was opened.

വാശി വൈകുണ്ഠ ക്ഷേത്രത്തിലെ ഗോപുരം തുറന്നു

Updated on

നവിമുംബൈ: വാശിയിലെ ശ്രീ ഗുരുവായൂരപ്പന്‍ ഭക്ത സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍, വാശി വൈകുണ്ഠ ക്ഷേത്രത്തിലെ പുതുതായി നിര്‍മിച്ച ഗോപുരം തുറന്നു.പ്രശസ്ത പിന്നണി ഗായകനും സംഗീതജ്ഞനുമായ ഡോ. ശങ്കര്‍ മഹാദേവന്‍ ഗോപുരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. നൂറുകണക്കിന് ഭക്തജനങ്ങള്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.

ചടങ്ങില്‍ സംസാരിച്ച ഡോ. ശങ്കര്‍ മഹാദേവന്‍, വാശി വൈകുണ്ഠ ക്ഷേത്രത്തിന്‍റെ ആത്മീയ പ്രാധാന്യവും, പ്രവാസി മലയാളികളുടെ വിശ്വാസ ജീവിതത്തില്‍ ഇത്തരം ക്ഷേത്രങ്ങള്‍ വഹിക്കുന്ന പങ്കും എടുത്തുപറഞ്ഞു. ക്ഷേത്ര വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ഭക്ത സമാജത്തിന്‍റെ സേവന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com