യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയ്ക്ക് മുംബൈയില്‍ സ്വീകരണം

മുംബൈയിലെ വിശ്വാസികളെ പ്രത്യേകം അഭിനന്ദിച്ചു
The Jacobite Catholicos receives a warm welcome in Mumbai

യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയ്ക്ക് മുംബൈയില്‍ സ്വീകരണം

Updated on

മുംബൈ: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പൊലീത്തയും നിലവില്‍ മുംബൈ ഭദ്രാസനത്തിന്‍റെ ചുമതലവഹിക്കുകയും ചെയ്യുന്ന മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് സഭയുടെ മുംബൈ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

സഭയോടുള്ള മുംബൈ വിശ്വാസിസമൂഹത്തിന്‍റെ കരുതലിനെ അദ്ദേഹം പ്രശംസിച്ചു. പകരക്കാരനില്ലാത്ത അമരക്കാരനെന്ന് തന്നെ വിശേഷിപ്പിക്കേണ്ടതില്ലെന്നും അത് തന്‍റെ മുന്‍ഗാമി തോമസ് പ്രഥമന്‍ ബാവയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

സഭകളുടെ മുന്നോട്ടുള്ള പോക്കില്‍ മാതൃകാപരമായ ദിശാബോധം ദൈവം പകര്‍ന്നുനല്‍കട്ടെയെന്നും യാക്കോബായസഭയുടെ പ്രതികൂലസാഹചര്യത്തില്‍ മറ്റുള്ള സഭാവിഭാഗങ്ങളും സമുദായങ്ങളും നല്‍കിയ പിന്തുണയെയും ശ്രേഷ്ഠ ബാവ ഓര്‍മിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com