
മന്ദിരസമിതി സെമിനാര്‍
ബദലാപുര്‍: ഗുരുദേവ ദര്‍ശനം തത്വവും പ്രയോഗവും എന്ന വിഷയത്തില്‍ ശ്രീനാരായണ മന്ദിരസമിതി സാംസ്‌കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി. സമിതിയുടെ അംബര്‍നാഥ് - ബദലാപ്പൂര്‍ യൂണിറ്റില്‍ , സമിതിയുടെ സോണ്‍ ഒന്നിലെ യൂണിറ്റുകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സെമിനാര്‍ അംബര്‍നാഥ് കേരളസമാജം പ്രസിഡന്റ് എന്‍. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ പി.പി. സദാശിവന്‍ പ്രബന്ധം അവതരിപ്പിച്ചു. സോണല്‍ സെക്രട്ടറി പി.കെ ആനന്ദന്‍, ലോക കേരളസഭാ അംഗം ടി.വി രതീഷ്, കെ. ഷണ്‍മുഖന്‍ എന്നിവര്‍ പ്രസംഗിച്ചു.
സാംസ്‌കാരിക വിഭാഗം സോണല്‍ കണ്‍വീനര്‍ സുനി സോമരാജന്‍, അക്ഷയ് സുനില്‍, ശിവദ സുനില്‍ എന്നിവരെ ആദരിച്ചു. പി.കെ. ലാലി, പ്രദീപ് കുമാര്‍, കൃഷ്ണന്‍ കുട്ടി, വിനോദ് കുമ്മന്‍ , പി.കെ . രാഘവന്‍, ബിജു വലങ്ങാടന്‍, സുനി സോമരാജന്‍ , കൈരളി രാജു, സുരേന്ദ്രന്‍, സാബു, ഗീതാ ഷാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.