
മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ഉമ്മൻ ഡേവിഡിനെ ആദരിക്കുന്നു
മുംബൈ : കല്യാണ്‍ സെന്‍റ് തോമസ് സ്‌കൂളിന്‍റെ പുതിയ കെട്ടിടത്തിന്‍റെ കൂദാശ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തി. ഗീവര്‍ഗീസ് മാര്‍ കുറിലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് എന്നിവര്‍ സഹകാര്‍മികരായി.
കൂദാശ കര്‍മങ്ങള്‍ക്കുശേഷം കത്തോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ സാംസ്‌കാരിക സമ്മേളനം നടത്തി കത്തോലിക്കാ ബാവയെ ഉപഹാരം നല്‍കി ആദരിച്ചു.
സ്‌കൂളിന് ആദ്യമായി പുതിയ കെട്ടിടം നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ഉമ്മന്‍ ഡേവിഡിനെ വിദ്യാഭ്യാസരംഗത്തെ മികച്ച പ്രവര്‍ത്തങ്ങള്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു.