മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയില്‍ 50 വര്‍ഷത്തിനിടെ ഉണ്ടായ വലിയ പ്രളയം

ഗ്രാമങ്ങള്‍ പലതും വെള്ളത്തില്‍, വ്യാപക കൃഷിനാശം
The worst flood in 50 years in the Marathwada region of Maharashtra

മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയില്‍ 50 വര്‍ഷത്തിനിടെ ഉണ്ടായ വലിയ പ്രളയം

Updated on

മുംബൈ: മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയില്‍ കനത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍നാശനഷ്ടം. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇത്രയും ശക്തമായ മഴ ഇവിടെ ലഭിച്ചതായി സംസ്ഥാന ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു. ശനിയാഴ്ച മുതല്‍ ഈ മേഖലയില്‍ പെയ്യുന്ന കനത്തമഴയില്‍ എട്ട് പേര്‍ മരിക്കുകയും നൂറുകണക്കിന് വീടുകളും ഒട്ടേറെ റോഡുകളും തകരുകയും ചെയ്തു.

വ്യാപകമായ കൃഷിനാശമാണ് ഇവിടെ സംഭവിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 33,000 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

മഹാരാഷ്ട്രയിലെ മന്ത്രിമാര്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം പ്രളയബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഗസറ്റഡ് ഓഫിസര്‍മാര്‍ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. വെള്ളപ്പൊക്ക മേഖലയില്‍ ദുരന്തനിവാരണ സേനയുടെ വിവിധ സംഘങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com