മുംബൈ: പഴയകാല നാടക നടൻ ഭാസ്കരൻ നിര്യാതനായി. തിങ്കളാഴ്ച രാവിലെ ഗോരെഗാവിലുള്ള മകളുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഉച്ചക്ക് ശേഷം മൃതദേഹം അദ്ദേഹത്തിന്‍റെ വസായ് ഈസ്റ്റിലുള്ള വസതിയിലേക്ക് കൊണ്ട് പോകുമെന്നും അന്ത്യകർമ്മങ്ങൾ അവിടെ വച്ച് നടക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
മലയാള നാടകവേദിയുടെ സുവർണ കാലഘട്ടത്തിൽ പ്രതിഭാ തീയേറ്റേഴ്സ് , സുനയന, ആദം തീയേറ്റേഴ്സ്, ബോംബെ കേരള സമാജം, ഡെക്കോറ, നാടക വേദി തുടങ്ങി മുംബൈയിലെ എല്ലാ പ്രമുഖ നാടക സംഘങ്ങളുടെ നാടകങ്ങളിലും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു ഇദ്ദേഹം. തൃശ്ശൂർ ജില്ലയിൽ ചിറയ്ക്കലിന് സമീപം ചെറുചേനം ആണ് സ്വദേശം. മല്ലിക ഭാസ്കരൻ സഹധർമ്മിണി. മക്കൾ: ബബിത അജിത്ത്, മനോജ്. മരുമക്കൾ : അജിത്ത് , സൗമ്യ.