
കൊച്ചുവേളി എക്‌സ്പ്രസില്‍ മോഷണം
മുംബൈ: ഗുജറാത്തിലെ വാപിയില്‍ നിന്നും ചെങ്ങനൂര്‍ക്കു പോകുകയായിരുന്ന മലയാളി വീട്ടമ്മയുടെ സ്വര്‍ണവും പണവും അടങ്ങിയ ബാഗ് ട്രെയിന്‍ യാത്രക്കിടയില്‍ നഷ്ടപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോട് കൂടിയാണ് മോഷണം നടന്നത്.
ബാഗില്‍ സൂക്ഷിച്ചിരുന്ന 5 പവന്‍ സ്വര്‍ണവും 7,000 രൂപയും മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ്, പ്രധാനപ്പെട്ട ചില സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് പാസ് ബുക്ക് തുടങ്ങിയവ നഷ്ടപ്പെട്ടതായാണ് പരാതി.
ദമനില്‍ താമസിച്ചിരുന്ന സിന്ധു വിജയകുമാര്‍ നായരുടെ ബാഗ് ആണ് മോഷണം പോയത്. മകന്‍ ആയുഷിനോടൊപ്പം 16311 ശ്രീ ഗംഗ നഗര്‍ - കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനില്‍ വാപ്പിയില്‍ നിന്നും ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു.