നേത്രാവതി എക്‌സ്പ്രസില്‍ വീണ്ടും മോഷണം

കവര്‍ന്നത് മൂന്ന് പേരുടെ ബാഗുകള്‍
Theft on Netravati Express Again

നേത്രാവതി എക്‌സ്പ്രസില്‍ വീണ്ടും മോഷണം

Updated on: 

മുംബൈ: നേത്രാവതി എക്‌സ്പ്രസില്‍ വീണ്ടും മോഷണം. മൂന്ന് മലയാളികളുടെ ബാഗുകള്‍ മോഷണം പോയാതതായാണ് പരാതി. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന 16346-ാം നമ്പര്‍ നേത്രാവതി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്തിരുന്ന മലയാളി യാത്രക്കാരുടെ സാധനങ്ങളാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മോഷണം പോയത്. രാവിലെ ഉണര്‍ന്നപ്പോഴാണ് എല്ലാവരും മോഷണവിവരം അറിഞ്ഞത്. എസി കോച്ചിലും സ്ലീപ്പര്‍ കോച്ചിലും മോഷണം നടന്നു. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും നേത്രാവതിയില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ ഉണ്ടാകുന്നത് മലയാളി യാത്രക്കാരെ ആശങ്കയിലാക്കുന്നുണ്ട്.

കഴിഞ്ഞ മാസവും കൊങ്കണ്‍ റൂട്ടില്‍ സമാനമായ രീതിയില്‍ മോഷണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. തുടരെത്തുടരെയുണ്ടാകുന്ന ഇത്തരം സുരക്ഷാ വീഴ്ചകള്‍ ദീര്‍ഘദൂര യാത്രക്കാരുടെ ജീവനും സ്വത്തിനും കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.

അക്രമികളെ പിടികൂടാന്‍ അധികൃതര്‍ക്ക് സാധിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. റെയില്‍വേ എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം

logo
Metro Vaartha
www.metrovaartha.com