
മുംബൈ: നവംബർ പന്ത്രണ്ടിന് പൻവേൽ പാസ്ട്രൽ സെന്ററിൽ ആരംഭിച്ച കല്യാൺ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലിയുടെ നാല് ദിവസം നീണ്ടു നിന്ന യോഗം നവംമ്പർ പതിനഞ്ചിന് ഉച്ചകഴിഞ്ഞു രണ്ടരയ്ക്ക് ശേഷമുള്ള പൊതുയോഗത്തോട് കൂടി സമാപിച്ചു. 2024 മുതൽ 2030 വരെയുള്ള കല്യാൺ രൂപതയുടെ സമഗ്ര വളർച്ചയെ ലക്ഷ്യം വെച്ചുള്ള രൂപരേഖക്ക് ആധാരമായ പ്രബന്ധങ്ങൾ വിവിധ മേഖലകളിൽ നിന്നും അവതരിപ്പിച്ചു. തുടർ ചർച്ചകൾക്കു ശേഷം തിരഞ്ഞെടുക്കപ്പെട്ട വൈദികരും അത്മായരും അസബ്ലിക്കു നിധാനമായ പത്തു കാതലായ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും യോഗം ഗ്രൂപ്പുകളായി ചർച്ച ചെയ്‌തു തീരുമാനങ്ങൾ എടുക്കുകയും ചെയ്‌തു.
ഈ തീരുമാനങ്ങൾ രൂപതയുടെ 2024 മുതൽ 2030 വരെയുള്ള ഏഴു വർഷത്തെ കർമ്മ പരിപാടികളുടെ അന്തിമ കരട് രേഖയായി സമർപ്പിക്കുകയും തോമസ് ഇലവനാൽ പിതാവിന്‍റെ അധ്യക്ഷതയിൽ ഉള്ള എപ്പാർക്കിയൽ അസംബ്ലി അംഗീകരിക്കുകയും ചെയ്‌തു . 2024 'കരിഗ്മ വർഷം" ആയി രൂപതയിൽ ആചരിക്കുന്നതായിരിക്കും എന്ന് മാർ തോമസ് ഇലവനാൽ പിതാവ് പ്രഖ്യാപിച്ചത് ഹർഷാരവത്തോടെ അംഗങ്ങൾ ഏറ്റെടുത്തു. സമാപന സമ്മേളനത്തിൽ വസായി ലാറ്റിൻ രൂപത മെത്രാൻ അഭിവന്ദ്യ മാർ ഫെലിക്സ് മച്ചാടോ മുഖ്യഥിതി ആയിരുന്നു. മിഷൻ പ്രവർത്തനം എന്നാൽ സാക്ഷ്യം വഹിക്കുക എന്നാണ്, എല്ലാവരിലേക്കും എത്തിച്ചേരുക,ആരെയും മാറ്റിനിർത്താതെ ഐക്യത്തിൽ പോവുക,എല്ലാവരെയും മനസിലാക്കുക എന്നതാണ് എന്ന് ബിഷപ് മച്ചാടോ പറഞ്ഞു.
കല്യാൺ രൂപത മെത്രാൻ മാർ തോമസ് ഇലവനാൽ സമാപന സമ്മേളനത്തിന് അധ്യക്ഷത വഹിച്ചുകൊണ്ട് രൂപതയിലെ കുട്ടികൾക്കു വേണ്ടിയുള്ള സംഘടന ആയ 'മിഷൻ ലീഗ് ' ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. എപ്പാർക്കിയൽ അസംബ്ലിക്കു നേതൃത്വം കൊടുത്ത രൂപത വികാരി ജനറൽ ഫാദർ ഫ്രാൻസിസ് ഏലവുത്തിങ്കൽ , ഫാ ജോജു അറക്കൽ എന്നിവർക്കൊപ്പം ഫാ. ജോയ് വട്ടൊലി, പാസ്ട്രൾ കൗൺസിൽ സെക്രട്ടറി ഡോ . ജോസഫ്, സിസ്റ്റർ മേരിസ് സ്റ്റെല്ല എന്നിവർ സമാപന സമ്മേളനത്തിൽ പ്രസംഗിച്ചു. രൂപതയിലെയും മിഷ്യനുകളിലെയും ബഹുമാന്യ വൈദികർ,സമർപ്പിതർ സന്യസ്ഥർ,അസോസിയേഷൻ എക്‌സൈകൂട്ടീവ്സ്, തിരഞ്ഞെടുക്കപ്പെട്ട അത്മായർ എന്നിവർ എപ്പാർക്കിയൽ അസംബ്ലി മീറ്റിങ്ങുകളിലും ചർച്ചകളിലും പങ്കെടുത്തു.