മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യത; മുംബൈയിൽ റെഡ് അലര്‍ട്ട്

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്
Thunderstorms Mumbai Red alert

മുംബൈ നഗരം

Updated on

മുംബൈ: കാലം തെറ്റിയെത്തിയ കാലവര്‍ഷത്തില്‍ മുംബൈ നഗരം ആകെ വെള്ളക്കെട്ടായി. റോഡ് ഗതാഗത്തിനൊപ്പം, മെട്രൊ, വിമാന സര്‍വീസുകളെയും മഴ ബാധിച്ചു. ഞായറാഴ്ച അര്‍ധരാത്രി തുടങ്ങിയ മഴ തിങ്കളാഴ്ച (May 26) വൈകിട്ട് വരെ നീണ്ടു.

മുംബൈ, നഗരത്തിനൊപ്പം, പന്‍വേല്‍, താനെ തുടങ്ങി നവിമുംബൈയിലും കനത്ത മഴയാണ് പെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ മഴയുടെ ശക്തി കുറയുമെങ്കിലും ഇടവിട്ട് മഴ പെയ്യും. മുംബൈ, റായ്ഗഡ്, താനെ മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഒട്ടേറെയിടങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. മുംബൈ നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടായി. ബസുകളും കാറുകളും വെള്ളത്തില്‍ തുടങ്ങി. ദുരന്തനിവാരണ സേനയെയും പൊലീസിനെയും കരസേനയെയും വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ കണ്‍ട്രോള്‍ റൂമൂം തുറന്നിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com