പ്രതീക്ഷകള്‍ അസ്തമിച്ചു; ഒടുവിൽ തുഷാർ മരണത്തിന് കീഴടങ്ങി

കോളേജ് വിദ്യാർത്ഥിയായ തുഷാറിന്റെ ബൈക്ക് ഡിവൈഡറിൽ തട്ടിയാണ് അപകടം നടന്നത് എന്നാണ് വിവരം
തുഷാർ കുമാർ
തുഷാർ കുമാർ
Updated on

മുംബൈ : മീരാ റോഡ് ഈസ്റ്റിൽ ഡാഫോഡിൽ ഹൗസിംഗ് സൊസൈറ്റിയിൽ താമസിക്കുന്ന തുഷാർ കുമാർ(21)ആണ് ബൈക്ക് ആക്സിഡന്റിൽ പെട്ട് ചികിത്സയിൽ ഇരിക്കവേ ഇന്ന് മരണപെട്ടത്. അപകടം നടന്ന ശേഷം മീരാ റോഡ് ഈസ്റ്റിൽ ഉള്ള ഭക്തി വേദാന്ത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഈ കഴിഞ്ഞ ഡിസംബർ 24 നാണ് അപകടം സംഭവിക്കുന്നത്.

കോളേജ് വിദ്യാർത്ഥിയായ തുഷാറിന്റെ ബൈക്ക് ഡിവൈഡറിൽ തട്ടിയാണ് അപകടം നടന്നത് എന്നാണ് വിവരം. വലിയൊരു സുഹൃദ് വലയം ഉണ്ടായിരുന്ന തുഷാറിന്റെ മരണം ബന്ധുക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും വലിയൊരു ഞെട്ടൽ ആണ് ഉണ്ടായിരിക്കുന്നത്.

അന്തിമ കർമ്മം ഫെബ്രുവരി 4 ഞായറാഴ്ച്ച 11:00 മണിക്ക് മീരാ റോഡ് ഈസ്റ്റിലുള്ള പൊതു ശ്മശാനത്തിൽ വച്ച്. നടക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

കേരളത്തിൽ കണ്ണൂർ ജില്ലയിൽ കൂത്തു പറമ്പ് ആണ് സ്വദേശം. സജിത്ത് കുമാർ (അച്ഛൻ )സുനിത സജിത്ത് കുമാർ (അമ്മ )ആദിത്യ കുമാർ (മൂത്ത സഹോദരൻ U.S.A).

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com