വിവാഹ നിശ്ചയത്തിന് പോയി മടങ്ങും വഴി അപകടം; 13 മരണം

കണ്ടെയ്‌നര്‍ ട്രക്കും ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്

Accident on way back from engagement; 13 dead

വിവാഹ നിശ്ചയത്തിന് പോയി മടങ്ങും വഴി അപകടം;13 മരണം

Updated on

മുംബൈ: വിവാഹസംഘം സഞ്ചരിച്ച വാഹനത്തിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറി 13 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ മുംബൈ-അഹമ്മദാബാദ് ഹൈവേയിലാണ് സംഭവം. വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രാവലറിലേക്ക് അമിത വേഗത്തിലെത്തിയ കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു.

പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ട്രക്ക് പൂര്‍ണ്ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ 25-ഓളം പേരെ കാസ ഉപജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു.ടെമ്പോയുടെ ശേഷിയെക്കാള്‍ കൂടുതല്‍ ആളുകള്‍ വാഹനത്തില്‍ ഉണ്ടായിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com