മുംബൈ-നാഗ്പുര്‍ സമൃദ്ധി എക്‌സ്പ്രസ് പാതയില്‍ ടോള്‍ നിരക്ക് ഉയര്‍ത്തി

701 കിലോമീറ്റര്‍ സഞ്ചരിക്കാനാണ് വലിയ തുക കൊടുക്കേണ്ടി വരുക

Toll rates increased on Mumbai-Nagpur Samriddhi Expressway

മുംബൈ- നാഗ്പുര്‍ സമൃദ്ധി എക്‌സ്പ്രസ് പാത

Updated on

മുംബൈ: മുംബൈ- നാഗ്പുര്‍ സമൃദ്ധി എക്‌സ്പ്രസ് പാതയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് ഉയരും. നാലുചക്ര വാഹനങ്ങള്‍ക്ക് 1450 രൂപ ടോളായി നൽകേണ്ടി വരും. നേരത്തെ 1250 രൂപയായിരുന്നു വാങ്ങിയിരുന്നത്. ഒരു വശത്തേക്കുള്ള ടോള്‍ ആണിത്. ഇരുവശത്തേക്കും കൂടി 2500 രൂപ ടോളായി നൽകേണ്ടി വരും.

701 കിലോമീറ്റര്‍ സഞ്ചരിക്കാനാണ് വലിയ തുക കൊടുക്കേണ്ടി വരുക. പാതയിലെ അവശേഷിക്കുന്ന 76 കിലോമീറ്റര്‍ തുറക്കാനിരിക്കെയാണ് ടോള്‍ നിരക്ക് ഉയര്‍ത്തിയത്. ദൂരം കുറയുന്നതിന് അനുസരിച്ച് തുകയിലും മാറ്റം ഉണ്ടാകും. ഭിവണ്ടിക്കും ഇഗത്പുരിക്കും ഇടയിലുള്ള ഭാഗമാണ് ഇനി തുറക്കാനുള്ളത്.

നാഗ്പുരില്‍നിന്ന് ഷിര്‍ഡിയിലേക്കുള്ള ഭാഗമാണ് 2022ല്‍ ആദ്യം തുറന്നത്. പിന്നീട് രണ്ടാം ഘട്ടം മുന്‍മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് തുറന്ന് കൊടുത്തത്.

അടുത്ത ഘട്ടം ഉദ്ഘാടനം രണ്ടു മാസത്തിനുള്ളില്‍ നടക്കുമെന്നാണ് കരുതുന്നത്. പാത പൂർണമായും തുറക്കുന്നത് മുംബൈയിൽ നിന്ന് എട്ടു മണിക്കൂർ കൊണ്ട് നാഗ്‌പൂരിലെത്താൻ കഴിയും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com