രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായി വ‍്യാഴാഴ്ച മുതല്‍ പന്തം കൊളുത്തി പ്രകടനം

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി സംസ്ഥാനത്തുടനീളം നടത്തും
Torch-lighting demonstration to be held from today as part of support for Rahul Gandhi

ജോജോ തോമസ് പ്രസംഗിക്കുന്നു

Updated on

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ‍്യാഴാഴ്ച മുതല്‍ പന്തം കൊളുത്തി പ്രകടം നടത്തും.

സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എംപിസിസി ജനറല്‍ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു. മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്‍റ് ഹര്‍ഷവര്‍ധന്‍ സപ്കല്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും.

തെരഞ്ഞെടുപ്പിന്‍റെ സുതാര്യത ഉറപ്പാക്കാനും രാഹുല്‍ ഗാന്ധി ഉന്നയിച്ച വിഷയങ്ങളില്‍ ജനകീയ പിന്തുണ ഉറപ്പാക്കാനുമാണ് ഈ പ്രതിഷേധം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇത്തരം നീക്കങ്ങള്‍.

നമ്മുടെ ജനാധിപത്യത്തിന്‍റെ നിലനില്‍പ്പിന് ഇത് ചെറുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ പ്രതിഷേധം ജനാധിപത്യ സംരക്ഷണത്തിനായുള്ള നമ്മുടെ ശക്തമായ പ്രതിരോധമായിരിക്കുമെന്നും ജോജോ തോമസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com