വസായ് ഈസ്റ്റിലെ ഗതാഗത കുരുക്ക്: രാജേന്ദ്ര ഗാവിത് എംപിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

ഈ വിഷയം ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.ബി ഉത്തംകുമാർ എം പി ക്ക്‌ നല്കിയ നിവേദനത്തെ തുടർന്നാണ് യോഗം വിളിച്ച് ചേർത്തത്.
വസായ് ഈസ്റ്റിലെ ഗതാഗത കുരുക്ക്: രാജേന്ദ്ര ഗാവിത് എംപിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

മുംബൈ: വസായ് റോഡ് ഈസ്റ്റിലെ റെയിൽവെ സ്റ്റേഷനോട് ചേർന്നുള്ള ഭാഗത്ത് ഉണ്ടാകുന്ന ഗതാഗത കുരുക്കും അത് കാരണം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും പരിഹരിക്കുന്നതിനുവേണ്ടി ഉന്നതതല യോഗം വിളിച്ച് ചേർത്തു. വസായ് ഈസ്റ്റിലെ എം പി യുടെ കാര്യാലയത്തിൽ രാജേന്ദ്ര ഗാവിത് എംപിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

വസായ് വിരാർ മുൻസിപ്പൽ കോർപ്പറേഷൻ , റെയിൽവെ , ഫോറസ്റ്റ് വകുപ്പ്,സോൾട്ട് കമ്മീഷനറേറ്റ്, ട്രാഫിക് പൊലീസ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ചിട്ടയില്ലാതെയുള്ള വാഹനങ്ങളുടെ പാർക്കിംഗും അനധികൃത കൈയ്യേറ്റങ്ങളും മൂലം വസായ് ഈസ്റ്റിലെ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള റോഡുകളിൽ കൂടിയുള്ള ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. ഈ വിഷയം ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.ബി ഉത്തംകുമാർ എം പി ക്ക്‌ നല്കിയ നിവേദനത്തെ തുടർന്നാണ് യോഗം വിളിച്ച് ചേർത്തത്.

ഗതാഗത കുരുക്ക് ഗുരുതരമാണെന്ന് വിലയിരുത്തിയ യോഗം ഇത് പരിഹരിക്കാനുള്ള മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ വി വി എം സി അസിസ്റ്റന്‍റ് കമ്മീഷണർ രാജേന്ദ്ര ലാഡിനെ ചുമതലപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com