നവിമുംബൈയിലെ വാഷിയില്‍ 30ന് ഗതാഗത നിയന്ത്രണം

ഘോഷയാത്രയില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

Traffic restrictions in Vashi, Navi Mumbai on 30th

വാഷിയില്‍ 30ന് ഗതാഗത നിയന്ത്രണം

Updated on

നവിമുബൈ:ഹിന്ദു പുതുവത്സര ഘോഷയാത്ര കമ്മിറ്റി വാഷിയില്‍ സംഘടിപ്പിക്കുന്ന ഘോഷയാത്രയെ തുടര്‍ന്ന് 30 ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കൊപ്പര്‍ഖൈര്‍നെയില്‍ നിന്ന് വാഷി റെയില്‍വേ സ്റ്റേഷനിലേക്കുള്ള പാതയിലെ ഗതാഗതം രാവിലെ 7 നും ഉച്ചയ്ക്ക് 12 നും ഇടയില്‍ നിയന്ത്രിക്കും.

വാഹനമോടിക്കുന്നവര്‍ ബ്ലൂ ഡയമണ്ട് ചൗക്ക് വഴി കോപ്രി സിഗ്‌നല്‍ വഴി പാം ബീച്ച് റോഡ് വഴി ലക്ഷ്യസ്ഥാനത്ത് എത്താനാണ് നിര്‍ദേശം.

ഘോഷയാത്രയില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ 150 മുതല്‍ 200 വരെ മോട്ടോര്‍ സൈക്കിളുകള്‍, പരമ്പരാഗത ധോള്‍ പഥക്, ഏഴ് കുതിരകള്‍, വിവിധ തീമുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഏഴ് ട്രെയിലറുകള്‍, രണ്ട് ട്രാക്ടറുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com