കൊങ്കണ്‍ റെയില്‍പാതയില്‍ ഈ മാസം 15 മുതല്‍ ട്രെയിനുകളുടെ സമയം മാറും

മാറ്റം ഒക്ടോബര്‍ 20 വരെ
Train timings will change from the 15th of this month.

കൊങ്കണ്‍ റെയില്‍പാതയില്‍ ഈ മാസം 15 മുതല്‍ ട്രെയിനുകളുടെ സമയം മാറും

File image

Updated on

മുംബൈ: കൊങ്കണ്‍ റെയില്‍പാതയില്‍ മണ്‍സൂണ്‍ ടൈംടേബിള്‍ ഈ മാസം 15ന് നിലവില്‍ വരും ഒക്ടോബര്‍ 20 വരെയാണ് ഈ ടൈംടേബിളില്‍ ട്രെയിനോടുക.കേരളത്തില്‍ നിന്നു വിവിധ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും.

പതിവിലും 15 ദിവസം കുറച്ചാണ് ഇത്തവണ മണ്‍സൂണ്‍ ടൈംടേബിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയായിരുന്നു ഈ ടൈംടേബിളില്‍ ട്രെയിനോടുക

മഴക്കാലത്ത് ട്രാക്കില്‍ നിരീക്ഷണം നടത്തുന്നതിനായി 636 പേരെ നിയോഗിച്ചു.അത്യാവശ്യ സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ടവരുടെ നമ്പറുകള്‍ അടങ്ങിയ പട്ടിക കൊങ്കണ്‍ പാതയിലെ എല്ലാ സ്റ്റേഷനുകളിലും പതിപ്പിച്ചുണ്ട്.

ബേലാപുര്‍, രത്നഗിരി, മഡ്ഗാവ് എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com