മുംബൈയിലെ ട്രാവൽ ടൂറിസം രംഗത്ത് അക്ബർ ട്രാവൽസ് വഹിക്കുന്ന പങ്ക് ശ്ലാഘനീയമെന്ന് മുൻ മന്ത്രി ഗണേഷ് നായിക്

അക്ബർ ട്രാവൽസിന്റെ പുതിയ ശാഖ മുൻ മന്ത്രി ഗണേഷ് നായിക് ഉത്ഘാടനം ചെയ്തു
മുംബൈയിലെ ട്രാവൽ ടൂറിസം രംഗത്ത് അക്ബർ ട്രാവൽസ് വഹിക്കുന്ന പങ്ക് ശ്ലാഘനീയമെന്ന് മുൻ മന്ത്രി ഗണേഷ് നായിക്

നവിമുംബൈ: അക്ബർ ട്രാവൽസിന്റെ മുംബൈയിലെ 19മത് ശാഖ നവി മുംബൈയിലെ വാഷി സെക്ടർ 17 പെർസെപോളിസ് പ്രീമൈസിൽ ആരംഭിച്ചു.

മുൻ ഗാർഡിയൻ മിനിസ്റ്ററും എം എൽ എ യുമായ ഗണേഷ് നായിക് ഉത്ഘാടനം നിർവഹിച്ചു. മുംബൈയിലെ ട്രാവൽ ടൂറിസം രംഗത്ത് അക്ബർ ട്രാവൽസ് വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്ന് ആശംസകൾ നേർന്ന് ഗണേഷ് നായിക് പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാഖകളുമായി ട്രാവല്‍ ആന്‍ഡ് ടൂറിസം വ്യവസായത്തിലെ ഭീമാനായി നിലകൊള്ളുന്ന അക്ബർ ഗ്രൂപ്പിന്റെ രാജ്യത്തെ 120മത് ശാഖയാണ് വാഷിയിൽ ആരംഭിച്ചത്.

അക്ബർ ട്രാവൽസ് വൈസ് പ്രസിഡന്റ് ടി വി ഉണ്ണികൃഷ്ണൻ, സി ഓ ഓ. അമയ് അൽമാഡി, സി എഫ് ഓ. രാജേന്ദ്രൻ എൻ.പി, തുടങ്ങിയവർ സന്നിഹിതരായിരുന്നു. വ്യവസായ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com