അസാധുവായ ടിക്കറ്റുമായി യാത്ര; പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ട ടിസിക്ക് യാത്രക്കാരുടെ മർദ്ദനം

ക്ഷമാപണം എഴുതി നൽകിയതിനാൽ തുടർനടപടികളൊന്നും സ്വീകരിക്കാതെ വിട്ടയക്കുകയായിരുന്നു എന്ന് വെസ്റ്റേൺ റെയിൽവേ
Traveling with an invalid ticket; 3 Passengers beat up tc who asked to pay fine
അസാധുവായ ടിക്കറ്റുമായി യാത്ര; പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ട ടിസിക്ക് യാത്രക്കാരുടെ മർദ്ദനം Video Screenshot
Updated on

ലോക്കൽ ട്രെയിനിൽ അസാധുവായ ടിക്കറ്റു മായി യാത്ര ചെയ്ത യാത്രക്കാരോട് പിഴഅടക്കണമെന്ന് ആവശ്യപ്പെട്ട ടി സി ക്ക് മർദ്ദനം മുംബൈ: മുംബൈയിലെ ചർച്ച്ഗേറ്റിൽ നിന്ന് വിരാറിലേക്കുള്ള എസി ലോക്കൽ ട്രെയിനിൽ ടിക്കറ്റ് കളക്ടർക്കു (ടിസി) മർദ്ദനം. അസാധുവായ ടിക്കറ്റുമായി ട്രെയിനിൽ യാത്ര ചെയ്ത മൂന്ന് യാത്രക്കാരോട് പിഴ അടക്കാൻ പറഞ്ഞതിനാണ് ടിക്കറ്റ് കളക്ടറെ (ടിസി) മർദ്ദിച്ചത്. റെയിൽവേ ഉദ്യോഗസ്ഥനായ (ടിസി)ജസ്ബീർ സിങ്ങിനാണ് പരുക്കേറ്റത്. പരിശോധനയ്ക്കായി ടിക്കറ്റ് കാണിക്കാൻ സിംഗ് യാത്രക്കാരോട് ആവശ്യപ്പെട്ടതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ഇവരുടെ ടിക്കറ്റുകൾ അസാധുവാണെന്ന് കണ്ടെത്തിയതോടെ റെയിൽവേ ചട്ടങ്ങൾക്കനുസൃതമായി പിഴ അടയ്‌ക്കേണ്ടിവരുമെന്ന് ടിസി അറിയിച്ചു. ഇത് സിംഗും യാത്രക്കാരിലൊരാളായ അനികേത് ഭോസലെയും തമ്മിൽ തർക്കത്തിനു കാരണമായി. അടുത്ത സ്റ്റേഷനായ ബോറിവലിയിൽ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥന്‍റെ നിർദ്ദേശങ്ങൾ പാലിക്കാൻ ഭോസലെ തയ്യാറായില്ല. തുടർന്ന് പ്രതികളായ 3 പേരും ചേർന്ന് ടിസിയെ പിന്തുടരുന്നതും കോച്ചിനുള്ളിലെ തടഞ്ഞുനിർത്തി മർദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.ആക്രമണത്തിനിടെ സംഘം സിങ്ങിനെ അസഭ്യം പറയുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്തു.

"ഇത് ഓഗസ്റ്റ് 15-ന് നടന്ന സംഭവമാണ്. എസി ലോക്കലിൽ യാത്ര ചെയ്ത മൂന്ന് യാത്രക്കാരുടെ കയ്യിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഇവരോട് യാത്രാക്കൂലിയും പിഴയും അടക്കാൻ ആവശ്യപ്പെട്ടു. എന്നാൽ 3 പേർ ബഹളം ഉണ്ടാക്കാൻ തുടങ്ങി, ഞങ്ങളുടെ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫിനോട് മോശമായി പെരുമാറി മർദ്ധിക്കുകയും ചെയ്തു. തുടർന്ന് ആർപിഎഫിനെയും ജിആർപിയെയും വിളിച്ചു വരുത്തിയിരുന്നു. തുടർന്ന മൂവരും നിരുപാധികം ക്ഷമാപണം എഴുതി നൽകി, അതിനാൽ തുടർനടപടികളൊന്നും സ്വീകരിക്കാതെ വിട്ടയക്കുകയായിരുന്നു." - സംഭവത്തിൽ വെസ്റ്റേൺ റെയിൽവേ പ്രതികരിച്ചു.

അതേസമയം ടിക്കറ്റ് ചെക്ക് ചെയ്യുന്ന സമയത്ത് ആർപിഎഫ് /ജിആർപി ഉദ്യോഗസ്ഥന്‍ കൂടെ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് സംഭവത്തിൽ മുൻ റിട്ട. ടിടിഐ അച്യുതൻ കുട്ടി പ്രതികരിച്ചു. സെൻട്രൽ റെയിൽവേയിൽ 30 വർഷത്തെ സേവനത്തിനിടയിൽ ജനങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി ബുദ്ധിമുട്ടുകളും വെല്ലുവിളികളും അഭിമുഖീകരിച്ചിട്ടുണ്ട്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാരെ പിടികൂടിയാൽ പിഴ അടക്കാൻ ആവശ്യപ്പെട്ടാൽ, ചിലർ വളരെ മോശമായി പെരുമാറും. ചിലർ ഓടിപ്പോകാൻ ശ്രമിക്കുകയും ചെയ്യും. അവരെ തടഞ്ഞാൽ, അവർ ആക്രമിക്കുകയും മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. മിക്കവാറും സ്റ്റേഷനുകളിലോ ട്രെയിനുകളിലോ ടിക്കറ്റ് പരിശോധിക്കുമ്പോൾ ആർപിഎഫ്/ജിആർപി ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ടിടിഇ അച്യുതൻ കുട്ടി പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.