നാഗ്പൂരിൽ കാറുമായി ട്രക്ക് കൂട്ടിയിടിച്ച് 6 മരണം; ഡ്രൈവർ അറസ്റ്റിൽ

പരിക്കേറ്റവരിൽ 3 പേരുടെ നില ഗുരുതരമാണ്
നാഗ്പൂരിൽ കാറുമായി ട്രക്ക് കൂട്ടിയിടിച്ച് 6 മരണം; ഡ്രൈവർ അറസ്റ്റിൽ

നാഗ്പൂർ: നാഗ്പൂർ ജില്ലയിലെ കടോൾ താലൂക്കിലെ സോൻകാംബിൽ ട്രക്ക് കാറിൽ ഇടിച്ച് ആറ് പേർ മരിച്ചു. അജയ് ദശരത് ചിഖ്‌ലെ (45), വിത്തൽ ദിഗംബർ തോട്ടെ (45), സുധാകർ രാമചന്ദ്ര മങ്കർ (42), രമേഷ് ഓംകാർ ഹെലോണ്ടെ (48), മയൂർ മൊരേശ്വർ ഇംഗ്ലെ (26), വൈഭവ് സാഹേബ്രാവു ചിഖ്‌ലെ (32) എന്നിവരാണ് മരിച്ചത്.

കറ്റോൾ-കൽമേശ്വർ റോഡിൽ സോൻകാംബ് ഗ്രാമത്തിന് സമീപം പുലർച്ചെ 2 നും 2.15 നും ഇടയിലാണ് അപകടം നടന്നത്‌. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ നാഗ്പൂരിലെ സർക്കാർ മെഡിക്കൽ ആശുപത്രിയിലെ ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചു. നാഗ്പൂർ റൂറൽ പൊലീസ് സംഭവ സ്ഥലത്ത് ഉടൻ എത്തിയിരുന്നു. പരിക്കേറ്റവരിൽ 3 പേരുടെ നില ഗുരുതരമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com