ട്രൂ ഇന്ത്യൻ വാർഷികം ഫെബ്രുവരി 3ന്

ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയിലെ നൃത്ത പ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ഉണ്ടാകും.
ട്രൂ ഇന്ത്യൻ വാർഷികം ഫെബ്രുവരി 3ന്

താനെ: ഡോംബിവ്‌ലി ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ വാർഷികാഘോഷം ഫെബ്രുവരി 3 ന് ശനിയാഴ്ച വൈകീട്ട് 5 .30 മുതൽ പലാവ സിറ്റിയിലെ കസാരിയോ ആംഫി തിയെറ്ററിൽ വെച്ചാണ് നടക്കുന്നത്. മഹാരാഷ്ട്രയിലെ പ്രമുഖ ഭരതനാട്യം നർത്തകിയും മുതിർന്ന കലാകാരിയുമായ സുമിത്ര രാജ്ഗുരുവാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.

ചടങ്ങിൽ ഡാൻസ് റിയാലിറ്റി ഷോ താരം സുബ്രനിൽ പോൾ, വിശിഷ്ട അതിഥിയായി എത്തും. മഹാരാഷ്ട സർക്കാർ അംഗീകാരമുള്ള ഗന്ധർവ്വ സർവകലാശാലയിലെ ഭരതനാട്യം വിദ്യാർത്ഥികൾ ‘നൃത്യപ്രവേശ് ‘ എന്ന സുമിത്ര രാജ്‌ഗുരു രചിച്ച പുസ്തകമാണ് റഫറൻസ് ഗ്രന്ഥമായി പരിഗണിക്കുന്നത് . ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയിലെ നൃത്ത പ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ഉണ്ടാകും. കൂടാതെ വിവിധ മണ്ഡലങ്ങളിൽ പ്രതിഭ തെളിയിച്ച പ്രമുഖ വ്യക്തികളെ ആദരിക്കും.

ഡാൻസ് റിയാലിറ്റി ഷോ താരം ശ്വേതാ വാരിയർ സമ്മാനദാനം നിർവഹിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com