രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ സര്‍വീസ് നവംബര്‍ ഒന്നിന് ആരംഭിക്കും

823 പേര്‍ക്ക് യാത്ര ചെയ്യാം

The country's second Vande Bharat sleeper service will commence on November 1st

വന്ദേഭാരത്

Updated on: 

മുംബൈ: മുംബൈയ്ക്കും ബെംഗളൂരുവിനും ഇടയില്‍ രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നവംബര്‍ ഒന്നിന് സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയ്ല്‍വേ സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. നിലവില്‍ 22 മുതല്‍ 24 മണിക്കൂറിലേറെ വരെ സമയമെടുക്കുന്ന യാത്ര 16 മണിക്കൂറായി കുറയ്ക്കാന്‍ പുതിയ ട്രെയ്‌നിന് കഴിയുമെന്നാണ് പ്രതീക്ഷ. ഇതോടെ ഇരു നഗരങ്ങള്‍ക്കുമിടയിലെ ദീര്‍ഘദൂര റെയ്ല്‍ യാത്ര കൂടുതല്‍ വേഗമേറിയതാകും.

എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി പുതിയ ട്രെയ്നിന്‍റെ സര്‍വീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചത്. യാത്രാസമയം പരമാവധി എട്ടു മണിക്കൂര്‍ വരെ കുറയ്ക്കാന്‍ പുതിയ സര്‍വീസിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓറഞ്ച് നിറത്തിലുള്ള ട്രെയ്ന്‍ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍) ആണ് നിര്‍മിച്ചിരിക്കുന്നത്. ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയുടെ (ഐസിഎഫ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ട്രെയ്ന്‍ വികസിപ്പിച്ചിരിക്കുന്നത്.

പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത 16 കോച്ചുകളാണ് ട്രെയ്ന്ലുണ്ടാകുക. ആകെ 823 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനാകും. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് രാത്രിയാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനൊപ്പം യാത്രാസമയം ഗണ്യമായി കുറയ്ക്കാനും വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് സഹായിക്കുമെന്നാണ് റെയ്ല്‍വേയുടെ പ്രതീക്ഷ.

ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ഇരുനഗരങ്ങള്‍ക്കുമിടയിലെ യാത്രക്കാര്‍ക്ക് വേഗമേറിയ റെയ്ല്‍ യാത്രാ സൗകര്യം ലഭ്യമാകും

logo
Metro Vaartha
www.metrovaartha.com