
പെന്‍ഗ്വിനുകളെ ഇനി തൊട്ടടുത്ത് കാണാം
file image
മുംബൈ: ബൈക്കുള മൃഗശാലയിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ പെന്‍ഗ്വിനുകളെ ഇനി കൂടുതല്‍ അടുത്തു കാണാം. നിലവിലെ അക്വേറിയം മാറ്റി തുരങ്ക അക്വേറിയം നിര്‍മിക്കാനാണ് തീരുമാനം. 62 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. ബിഎംസി ഇതിന്‍റെ നിര്‍മ്മാണത്തിനുള്ള കരാര്‍നല്‍കി.
നിലവിലുള്ള പെന്‍ഗ്വിന്‍ സൗകര്യം വിപുലീകരിക്കുന്നതിനൊപ്പം അക്വേറിയം തുരങ്കങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിക്കുന്ന രീതിയിലാണ് പദ്ധതി.
പെന്‍ഗ്വിന്‍ പ്രദര്‍ശനത്തിന് അടുത്തായി 5,000 ചതുരശ്ര അടി വിസ്തൃതിയില്‍ അക്വേറിയം വരും, കൂടാതെ പവിഴപ്പുറ്റുകളും ആഴക്കടല്‍ മത്സ്യങ്ങളും ഉള്‍ക്കൊള്ളുന്ന രണ്ട് തുരങ്കങ്ങളും നിര്‍മിക്കും.അക്രിലിക് ഗ്ലാസില്‍ നിര്‍മ്മിക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് അതിലൂടെ നടക്കാനും സാധിക്കും.
ബിഎംസി ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഈ സൗകര്യത്തില്‍ ഇന്ത്യന്‍ ഇനം മത്സ്യങ്ങള്‍ ഉണ്ടായിരിക്കും. 21 പെന്‍ഗ്വിനുകളാണ് നിലവില്‍ ബൈക്കുള മൃഗശാലയില്‍ ഉള്ളത്. 63 ഏക്കറിലാണ് ബൈക്കുള മൃഗശാല സ്ഥാപിച്ചിരിക്കുന്നത്.