നോക്കാന്‍ നിവൃത്തിയില്ലെന്ന് കുറിപ്പെഴുതി നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ ട്വിസ്റ്റ്

ബുര്‍ഖ ധരിച്ച സ്ത്രീ കാറില്‍ വന്നിറങ്ങി നീല നിറത്തിലുള്ള ഒരു പ്ലാസ്റ്റിക് പെട്ടി അനാഥാലയത്തിന് സമീപത്ത് വച്ച് തിരിച്ചുപോയി

Twist in the incident where a newborn baby was abandoned after leaving a note saying he couldn't take care of it

നോക്കാന്‍ നിവൃത്തിയില്ലെന്ന് കുറിപ്പെഴുതി നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ ട്വിസ്റ്റ്

പ്രതീകാത്മക ചിത്രം
Updated on

മുംബൈ: ശനിയാഴ്ച രാവിലെ പന്‍വേലിലെ ടാക്കയില്‍ രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തി. വീട്ടിലറിയാതെ രഹസ്യമായി വിവാഹം ചെയ്ത ദമ്പതികളുടെ കുട്ടിയാണിത്. രണ്ടു പേരും തമ്മിലുള്ള പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും രഹസ്യമായി വിവാഹം കഴിക്കുകയും പ്രസവിക്കുകയായിരുന്നു. പിന്നാലെ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ കുട്ടിയെ ഉപേക്ഷിച്ചു.

ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് ടക്ക കോളനിയിലെ മൊറാജ് റെസിഡന്‍സിയിലെ സ്വപ്നാലെയിലെ പെണ്‍കുട്ടികളുടെ അനാഥാലയത്തിന് പുറത്തുള്ള നടപ്പാതയില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ കിടത്തിയ പ്ലാസ്റ്റിക്ക് കൊട്ടയില്‍ ഇംഗ്ലീഷില്‍ എഴുതിയ ഒരു കുറിപ്പില്‍, കുട്ടിയെ ഉപേക്ഷിക്കാനുള്ള സാഹചര്യം വിവരിച്ചിരുന്നു.

പിന്നാലെ പ്രദേശത്തെ സിസിടിവി പരിശോധിച്ച പൊലീസ് പുലര്‍ച്ചെ 2.42 ന് ബുര്‍ഖ ധരിച്ച ഒരു സ്ത്രീ കാറില്‍ വന്നിറങ്ങി നീല നിറത്തിലുള്ള ഒരു പ്ലാസ്റ്റിക് പെട്ടി അനാഥാലയത്തിന് സമീപത്ത് വച്ച്, അതേ കാറില്‍ തന്നെ കയറി പോകുകയായിരുന്നു. മാതാപിതാക്കളോട് കുട്ടിയെ ഏറ്റെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇരുവരും സമ്പന്നകുടുംബത്തില്‍ നിന്നുള്ളവരാണെന്നും പൊലീസ് പറഞ്ഞു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com