Two arrested for selling fruits with rat poison

പഴങ്ങളില്‍ എലിവിഷം പുരട്ടി വില്‍പ്പന ; രണ്ട് പേര്‍ അറസ്റ്റില്‍

പഴങ്ങളില്‍ എലിവിഷം പുരട്ടി വില്‍പ്പന; രണ്ട് പേര്‍ അറസ്റ്റില്‍

മലാഡിലാണ് സംഭവം
Published on

മുംബൈ: വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന പഴങ്ങളില്‍ എലിവിഷം പുരട്ടിയ രണ്ട് കച്ചവടക്കാരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മലാഡ് വെസ്റ്റിലാണ് സംഭവം. കച്ചവടക്കാര്‍ പഴങ്ങളില്‍ വിഷം പുരട്ടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്.

മലാഡ് സ്വദേശികളായ മനോജ് സംഗംലാല്‍ (42), രാഹുല്‍ സദന്‍ലാല്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും മാരകമായ രാസവസ്തുക്കള്‍ അടങ്ങിയ 'റാറ്റോള്‍' എന്ന എലിവിഷം കണ്ടെടുത്തു. രാത്രിയില്‍ എലികള്‍ പഴങ്ങള്‍ നശിപ്പിക്കാതിരിക്കാനാണ് വിഷം പുരട്ടിയതെന്നാണ് പ്രതികളുടെ വിചിത്രമായ വാദം.

logo
Metro Vaartha
www.metrovaartha.com