മുംബൈ ലോക്കൽ ട്രെയിനിൽ വയോധികൻ കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ബെൽറ്റും കത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു
Two arrested in connection with stabbing death of elderly man in Mumbai local train
file
Updated on

മുംബൈ: മുംബൈ ലോക്കൽ ട്രെയിനിൽ വയോധികൻ കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഏപ്രിൽ 28 നാണ് മുംബൈ ലോക്കൽ ട്രെയിനിൽ വയോധികൻ കുത്തേറ്റതിനെ തുടർന്ന് കൊല്ലപ്പെടുന്നത്.

ഉല്ലാസ് നഗറിലെ ഒരു സുഹൃത്തിൻ്റെ ഹൽദി ചടങ്ങിൽ പങ്കെടുത്ത ശേഷം സുഹൃത്ത് പ്രദീപ് ഷിറോസിനും മറ്റ് രണ്ട് പേർക്കുമൊപ്പം ദത്താത്രേയ ഭോയർ എന്ന 55 കാരൻ മുംബൈയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ബെൽറ്റും കത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു, ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com